പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർട്ടി ഓഫീസിലേക്ക് കാൽനടയായെത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർട്ടി ഓഫീസിലേക്ക് കാൽനടയായെത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ പത്തരയോടെ ഔദ്യോഗിക വസതിയായ വഴുതക്കാടുള്ള റോസ് ഹൗസിൽ നിന്ന് തൈക്കാടുള്ള സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലേക്കാണ് മന്ത്രി നടന്നു പോയത്.

പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കിന് പിന്നാലെ തിരുവനന്തപുരം ജില്ലയിലെ ജനജീവിതമാകെ സ്‌തംഭിച്ച നിലയിലാണ്. പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേക്കോട്ട, വികാസ് ഭവൻ, പേരൂർക്കട, കണിയാപുരം എന്നിവിടങ്ങളിൽ യൂണിയൻ പ്രവർത്തകർ കെഎസ്ആർടിസി സർവീസ് തടഞ്ഞു. എന്നാൽ സംഘർഷം ഇതു വരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. പണിമുടക്കിനെ തുടര്‍ന്ന് കേരളത്തില്‍ നാല്‌ സര്‍വകലാശാലകള്‍ പരീക്ഷ മാറ്റി വച്ചു. പണിമുടക്കിൻ്റെ ഭാഗമായി സിഐടിയുവും ഐഎൻടിയുസിയും രാജ്ഭവനിലേക്ക് മാർച്ച്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള, എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളാണ് ഇന്ന് (ജൂലൈ 09) നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കെഎസ്ആർടിസിയിലും കെഎസ്ഇബിയിലും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർ ജോലിക്ക് ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കും. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എൽപിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നൽകിയത്.

അവശ്യ സർവീസുകൾ ഒഴികെയുള്ള മിക്ക സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും പോലുള്ള അവശ്യ സേവനങ്ങൾ തടസമില്ലാതെ പ്രവർത്തിച്ചെങ്കിലും, യാത്രാസൗകര്യം ഇല്ലാത്തത് പല രോഗികളെയും വലച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും ധർണകളും അരങ്ങേറി. പലയിടങ്ങളിലും പണിമുടക്ക് അനുകൂലികളും അല്ലാത്തവരും തമ്മിൽ ചെറിയ തോതിലുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും, വലിയ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്.

പണിമുടക്ക് മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചത്, കേന്ദ്ര സർക്കാർ തൊഴിലാളികളുമായി ചർച്ചയ്ക്ക് തയ്യാറാകണം തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പണിമുടക്കിൽ കേന്ദ്ര സർക്കാർ തൊഴിലാളികളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എത്ര സംസ്ഥാനങ്ങളിൽ പണിമുടക്ക് പൂർണമാണെന്നതല്ല പ്രശ്‌നം, തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ എത്ര കാമ്പുള്ളതാണെന്നാണ്. മാസങ്ങൾക്ക് മുൻപാണ് ഇന്നത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. ഒരു തവണ മാറ്റിവെച്ചതുമാണ്. അതുകൊണ്ട് സമരക്കാർ ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് പറയാനാവില്ല. കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും സഹായം ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു. അവകാശ സമര പോരാട്ടങ്ങളിൽ അണിചേരുന്ന എല്ലാവർക്കും അഭിവാദ്യങ്ങളും മന്ത്രി അര്‍പ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !