സംസ്ഥാനത്ത് പണിമുടക്കിനോടനുബന്ധിച്ച് വാഹനം തടയലിനെയും സംഘർഷത്തെയും ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ഇന്ന് പണിയെടുക്കാൻ പാടില്ലെന്നും പണിമുടക്കുന്നവരെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. അഞ്ചുമാസത്തോളം പ്രചാരണം നടത്തിയാണ് ഇന്ന് പണിമുടക്കിയത്. ഇടതുപക്ഷ സർക്കാരിന് തൊഴിലാളി അനുകൂല നിലപാടാണെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.
ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെ ടിപി രാമകൃഷ്ണൻ തള്ളി. കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകേണ്ടത് മന്ത്രിക്കല്ല സി എം ഡി ക്കാണ്. കൂടുതൽ വിവാദത്തിന് ഇല്ലെന്നും ഇത്തരം വിഷയങ്ങൾ ഇടതുമുന്നണി യോഗത്തിൽ ചർച്ചചെയ്യുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കെഎസ്ആർടിസിയിയിൽ സമരം ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവന എൽഡിഎഫ് മുന്നണി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് TP രാമകൃഷ്ണൻ വ്യക്തമാക്കി.പണിമുടക്ക് പ്രതിഷേധത്തിൽ ചെറിയ പ്രതികരണങ്ങൾ ഉണ്ടാകും അത് കാര്യമാക്കണ്ട. ദേശീയ തലത്തിൽ ബിഎംഎസ് ഉൾപ്പടെയുള്ള സംഘടനകളുമായി സഹകരിക്കാൻ തയ്യാറാണ്. ഐഎൻടിയുസി നേതാവിനോട് ഇന്നത്തെ പ്രതിഷേധം യോജിച്ചു നടത്താമെന്ന് പറഞ്ഞതാണ് പക്ഷെ അവർ യോജിച്ചില്ലെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.ഇന്ന് പണിയെടുക്കാൻ പാടില്ലെന്നും പണിമുടക്കുന്നവരെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകുമെന്നും ടിപി രാമകൃഷ്ണൻ
0
ബുധനാഴ്ച, ജൂലൈ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.