സർജാപുര മലയാളി സമാജത്തിന്റെ 9 മത് വാർഷികവും ഓണാഘോഷവും ആഗസ്ത് 30, 31 തീയതികളിൽ സർജാപുര അബ്ബയ്യ സർക്കിളിലുള്ള പാലസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
ആഗസ്ത് 30 ശനിയാഴ്ച ഓൾ ബാംഗ്ലൂർ തിരുവാതിരകളി മത്സരം, ഏഞ്ചൽ വോയിസ് മൂവാറ്റുപുഴ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ, വടംവലി മത്സരം എന്നിവ ഉണ്ടായിരിക്കും. ആഗസ്ത് 31 ന് രാവിലെ മുതൽ വിവിധ കലാപരിപാടികൾ, വള്ളുവനാടൻ ഓണസദ്യ, അധ്യാപക ദിനത്തിന്റെ മുന്നോടിയായി സമാജത്തിലെ അദ്ധ്യാപകരെ ആദരിക്കൽ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനങ്ങൾ, ആഗസ്ത് 2 ന് നടത്തിയ പായസം മത്സരം, കവിത രചന മത്സരം, റീൽസ് മത്സരം തുടങ്ങിയവയിലെ വിജയികൾക്കുള്ള സമ്മാന ദാനം വൈകിട്ട് എന്റർടൈൻമെന്റ് ഷോ എന്നിവ ഉണ്ടായിരിക്കും. ചടങ്ങുകളിൽ കേരള സർക്കാർ സാംസ്‌കാരിക വകുപ്പ്, മൽസ്യബന്ധന വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ, വ്യവസായ മന്ത്രി ശ്രീ. പി രാജീവ് എന്നിവർ മുഖ്യാതിഥികളായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9945434787
തിരുവാതിര മത്സരത്തിൽ പേര് രജിസ്റ്റർ ചെയ്യുവാനാഗ്രഹിക്കുന്ന ടീമുകൾ ദയവായി 90089 30240 എന്ന നമ്പറിൽ ബന്ധപ്പെടുക. ഒന്നാം സമ്മാനം രൂ . 20,000 രണ്ടാം സമ്മാനം രൂ. 15,000 മൂന്നാം സമ്മാനം രൂ. 10,000.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.