തിരുവനന്തപുരം: സച്ചിൻ സുരേഷിന് റെക്കോഡോടെ ട്രിപ്പിൾ സെഞ്ചുറി. തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗിലാണ് രഞ്ജി ക്രിക്കറ്റ് ക്ലബ്ബിനെതിരേ ഏജീസ് ഓഫീസ് റിക്രിയേഷൻ ക്ലബ്ബിനായി (എജിഒആർസി) സച്ചിൻ 197 പന്തിൽ 334 റൺസ് നേടിയത്. അംഗീകൃതമത്സരത്തിൽ ഒരു കേരളതാരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറാണിത്. മത്സരത്തിൽ എജിഒആർസി ഇന്നിങ്‌സിനും 324 റൺസിനും ജയിച്ചു.
ആദ്യം ബാറ്റുചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ് 187 റൺസിന് ഓൾ ഔട്ടായി. എജിഒആർസി അഞ്ചുവിക്കറ്റിന് 613 റൺസ് നേടി. സഞ്ജു സാംസന്റെ സഹോദരനായ സാലി വിശ്വനാഥ് 118 പന്തിൽനിന്ന് 148 റൺസ് നേടി.
ഇരുവരുംചേർന്നുള്ള കൂട്ടുകെട്ടിൽ 403 റൺസ് പിറന്നു. തുടർന്ന് രണ്ടാം ഇന്നിങ്‌സിൽ രഞ്ജി ക്രിക്കറ്റ് ക്ലബ് 102 റൺസിന് എല്ലാവരും പുറത്തായി. പാലക്കാട് നല്ലേപ്പള്ളി സ്വദേശിയാണ് സച്ചിൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.