കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളുടെ പഠന സമയം മാറ്റിയതിനെതിരെ സമരത്തിലേക്കെന്ന് സമസ്ത. മദ്രസ പഠനത്തെ ബാധിക്കുന്ന സ്കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാണ് സമസ്തയുടെ ആവശ്യം. സര്‍ക്കാര്‍ നീക്കത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. ഓഗസ്റ്റ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയും സെപ്റ്റംബര്‍ 30-ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്ന് സമസ്ത അറിയിച്ചു.
മദ്രസ പഠനത്തെ ബാധിക്കാതെ തന്നെ സ്കൂള്‍ സമയം കൂട്ടാം. അതിന് സര്‍ക്കാര്‍ ചര്‍ച്ച നടത്തണം എന്നും സമസ്ത നേതൃത്വം ആവശ്യപ്പെട്ടു. സ്കൂള്‍ സമയ മാറ്റത്തില്‍ അന്തിമ വിജയം വരെ സമസ്ത പോരാടുമെന്നും സമയത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും ജനറല്‍ സെക്രട്ടറി എംടി അബ്ദുല്ല മുസ്ലിയാര് പറഞ്ഞു.മദ്രസ സമയം വളരെ കൃത്യമാണ്. ആ സമയത്തില്‍ ഒരിക്കലും മാറ്റം വരുത്താന്‍ ആകില്ല സര്‍ക്കാര്‍ ആലോചിച്ച് ഉത്തമമായ തീരുമാനം എടുക്കമെന്നും കൂടിയാലോചനകള്‍ നടത്തണമെന്നും അബ്ദുല്ല മുസ്ലിയാര് പറഞ്ഞു.
ഹൈസ്കൂള്‍ സമയം മാത്രമാണ് മാറ്റിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ ആകില്ല. ഹൈസ്കൂളുകളില്‍ പഠിക്കുന്ന പലവിദ്യാര്‍ത്ഥികളും മദ്രസാ വിദ്യാര്‍ത്ഥികളാണ്, അവരുടെ പഠനത്തെ സമയമാറ്റം ബാധിക്കും. ഹൈസ്കൂളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുപി സ്കൂളുകളും ഹൈസ്കൂളുകളുടെ സമയത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ മറ്റ് കുട്ടികളുടെ പഠനത്തേയും ഇത് ബാധിക്കുമെന്നും സമസ്ത വാദിക്കുന്നു.
സമയമാറ്റത്തില്‍നിന്ന് പിന്മാറണമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് മുഖവിലയ്ക്ക് എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും സംഘടന ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.