ന്യൂഡൽഹി: ചെനാബ് നദിയിൽ നിർമ്മിക്കുന്ന ക്വാർ അണക്കെട്ടിന്റെ നിർമാണം വേഗത്തിലാക്കാൻ ഇന്ത്യ. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി ഇന്ത്യ 3,119 കോടി രൂപയുടെ വായ്പ തേടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പദ്ധതി പൂർത്തിയായാൽ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്കുള്ള ചെനാബ് നദിയുടെ ജലപ്രവാഹത്തെ പ്രതികൂലമായി ബാധിക്കും. പാകിസ്താനെ പ്രതിസന്ധിയിക്കുന്ന നീക്കമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
എൻഎച്ച്പിസി ലിമിറ്റഡിന്റെയും ജമ്മു & കശ്മീർ സ്റ്റേറ്റ് പവർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ചെനാബ് വാലി പവർ പ്രോജക്ട്സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. 540 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തികൾക്ക് ഭാഗികമായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് 3,119 കോടി രൂപയുടെ വായ്പ തേടുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും ഇതിനായി പലിശ നിരക്കുകൾ അന്വേഷിച്ചതായും സിഎൻഎസ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. നിർമ്മാണത്തിലിരിക്കുന്ന ഈ പദ്ധതിക്ക് മൊത്തം 4,526 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.2024 ജനുവരിയിൽ ചെനാബ് നദിയുടെ ഗതിമാറ്റൽ യാഥാർത്ഥ്യമാക്കിയിരുന്നു. ഇതോടെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന ജോലികൾ ആരംഭിച്ചു. 609 മീറ്റർ നീളമുള്ള പ്രധാന പ്രവേശന തുരങ്കത്തിന്റെ ഖനനവും പദ്ധതിയുടെ വിവിധ ഭാഗങ്ങളിലെ ജോലികളും ആരംഭിച്ചു. 2027-ഓടെ ക്വാർ ജലവൈദ്യുത പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്. മേഖലയിലെ ഊർജ്ജ ലഭ്യത വർദ്ധിപ്പിക്കുകയും വ്യാവസായിക വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയിലൂടെ ഇന്ത്യ വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കുമ്പോൾ ജലപ്രവാഹം നിലയ്ക്കാനുള്ള സാധ്യത കണക്കിലെടുത്ത് പാകിസ്താന് ആശങ്ക ഉയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.