ഇടുക്കി: മൂന്നാറിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു.
കണ്ണൻ ദേവൻ പ്ലാന്റേഷന്റെ റീജണൽ ഓഫീസിന് സമീപത്തെ നാല് വഴിയോര കടകൾ പൂർണമായും തകർന്നു. കടകളിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.മൈനിങ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും തോട്ടം മേഖലയിലെ പുറം ജോലികൾ നിർത്തിവെക്കണമെന്നും നിർദേശം. അപകട സാധ്യത ഒഴിയും വരെ നിയന്ത്രണം തുടരും. മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രയ്ക്കും നിയന്ത്രണമേർപ്പെടുത്തി. മഴക്കെടുതിയെ തുടർന്ന് തോട്ടം മേഖലയിൽ ജില്ലയിൽ രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.