ഒരുകാലത്ത് വീട്ടിലെ ദാരിദ്ര്യത്തിന്റെ പ്രതീകമായിരുന്ന ഭക്ഷ്യവസ്തുക്കൾ ഇന്ന് തീന്‍മേശയിലെ ഫാഷനായിരിക്കുന്നു. ലോകത്തെ ഭക്ഷണശീലങ്ങളിൽ വന്ന മാറ്റം ചക്കയും കാച്ചിലും ചേമ്പും ചേനയും മത്തനുമടക്കമുള്ള നമ്മുടെ നാടൻവിളകൾക്ക് വിരിച്ചിടുന്നത് വൻ അവസരമാണ്. പക്ഷേ മലയാളി അത് കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ടോ?
സത്യത്തിൽ ചേമ്പിനും കാച്ചിലിനുമൊന്നും ബ്രാൻഡ് അംബാസഡർമാർ വേണ്ട. തലയിൽ വെളിച്ചമുള്ള ഒട്ടേറെ മലയാളികൾ ഇപ്പോഴും പരസ്യങ്ങളോ വാർത്തകളോ ഫീച്ചറുകളോ കാണാതെതന്നെ സന്ധ്യയ്ക്ക് ചേമ്പോ കാച്ചിലോ ചേനയോ പഴുക്കാത്ത ചക്കയോ പുഴുങ്ങി നല്ല എരിവും പുളിയുമുള്ള മീൻചാറോ ഇറച്ചിക്കറിയോ മുളകു ചാലിച്ചതോ കൂട്ടി ആസ്വദിച്ചു കഴിക്കുന്നുണ്ടാകും. എന്നാൽ, ഭൂരിപക്ഷം വരുന്ന മനുഷ്യർ ഇപ്പോഴും ‘പുറത്തു’ നിൽക്കുകയാണ്. ചക്ക അരിഞ്ഞു ചിപ്‌സുണ്ടാക്കിയോ പഴുപ്പിച്ചോ മാത്രം കഴിക്കുന്നവരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ ചക്കയെ വെറും പഴമായി കാണുന്നു, മധുരിക്കുന്നതിനു മുൻപുള്ള അതിന്റെ ഷുഗർഫ്രീ ഫൈബർഗുണം അനുഭവിക്കാതെ പോകുന്നു. ഇത്രയൊക്കെ പറഞ്ഞത് പ്രദോഷസന്ധ്യകളുടെ അഥവാ വൈകിട്ടത്തെ കാര്യം. രാവിനും പകലിനുമിടയിലും പകലിനും രാവിനുമിടയിലും സന്ധികൾ (ജോയിന്റ്സ്) രണ്ടുണ്ടല്ലോ. പ്രഭാതസന്ധ്യകൾ കഴിഞ്ഞുള്ള പ്രാതലിന്റെ കാര്യമോ? കഴിഞ്ഞ പത്തൻപത് വർഷത്തിനിടെ നമ്മുടെ പ്രാതലിനു വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കൊടുംദാരിദ്ര്യത്തിൽനിന്ന് അന്നന്നത്തെ അപ്പത്തിലേക്കും സമൃദ്ധിയിലേക്കും ഒടുവിൽ ഫാഷനിലേക്കും വരെ അതെത്തിയിരിക്കുന്നു. കുട്ടിക്കാലത്ത് അച്ഛന്റെ വീട്ടിൽ റേഷനരി കൊണ്ടുണ്ടാക്കിയ ദോശയും ഇഡ്ഡലിയും പുട്ടുമായിരുന്നു മിക്കവാറും ബ്രേക്ഫാസ്റ്റിന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.