ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂര്‍ : ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജൂലൈ 25നു പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടാണ് ജയിൽ ചാടാനുള്ള ശ്രമം ഗോവിന്ദച്ചാമി ആരംഭിച്ചത്. പിന്നീട് സെല്ലിലെ താഴ്ഭാഗത്തെ കമ്പി അറുത്ത് മാറ്റിയ ശേഷം ആ വിടവിലൂടെ ഇഴഞ്ഞാണ് ഇയാൾ സെല്ലിനു പുറത്തേക്കിറങ്ങിയത്.

സെല്ലിനു പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുത്തു. 1.20 കഴിയുന്നതോടെയാണ് ഇയാൾ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിന്‍റെ മതില്‍ ചാടിക്കടന്നു. ശേഷം വലിയ മതിലായ പുറംമതില്‍ ചാടിക്കടക്കുകയായിരുന്നു. മതില്‍ ചാടിക്കടക്കുമ്പോഴേക്കും നാലുമണി കഴിഞ്ഞിരുന്നു. 

കഴിഞ്ഞ ഒന്നരമാസമായി ജയിൽച്ചാട്ടത്തിനുള്ള ആസൂത്രണം ഗോവിന്ദച്ചാമി നടത്തിയിരുന്നെന്നാണ് വിവരം. തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ മൂന്നു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !