തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കില്‍ സംസ്ഥാനത്ത് ആക്രമണങ്ങളും ഭീഷണിയും. പത്തനാപുരത്ത് ഔഷധിയുടെ മരുന്ന് വിതരണ കേന്ദ്രം പൂട്ടിച്ചു. ആശുപത്രിയിലേക്ക് മരുന്നുകളെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ് സെന്ററിലാണ് സമരാനുകൂലികളെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഗോഡൗണാണെന്നും ഇത് അവശ്യ സര്‍വീസില്‍ പെടുന്നതാണെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഔഷധിയിലെ ജീവനക്കാരന് പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഭീഷണി മുഴക്കിയ സമരാനുകൂലികള്‍ ജീവനക്കാരനെ ബലമായി പിടിച്ച് പുറത്തിറക്കി.
കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറിനെ മര്‍ദിച്ചതായും പരാതിയുണ്ട്. ലോറി തടഞ്ഞ് ഡ്രൈവറെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. പോസ്റ്റ് ഓഫീസ് ജീവനക്കാരനു നേരെ കയ്യേറ്റ ശ്രമവും അസഭ്യവർഷവുമുണ്ടായി.കോഴിക്കോട് മുക്കത്ത് മീന്‍ കടയിലെത്തി സമര അനുകൂലികള്‍ ഭീഷണി മുഴക്കി. കടയടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണിയുണ്ടായി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ ടി.വിശ്വനാഥനാണ് ഭീഷണി മുഴക്കിയത്. പോലീസ് നോക്കി നില്‍ക്കെ തുറന്ന് പ്രവര്‍ത്തിച്ച് മാളും സമരാനുകൂലികള്‍ അടപ്പിച്ചു. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചു. ബെംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.
കാട്ടാക്കടയില്‍ കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടര്‍ ഷിബുവിനാണ് മര്‍ദനമേറ്റത്. വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെയും ഇറക്കിവിട്ടു .ഷിബു കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രി എത്തി പ്രാഥമിക ചികിത്സ തേടി.
മലപ്പുറം മഞ്ചേരിയില്‍ പോലീസും സമരാനുകൂലികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ ആണ് സംഭവം. സ്വകാര്യ വാഹനം സര്‍വീസ് നടത്തിയത് തടഞ്ഞ സമരക്കാരെ ചോദ്യം ചെയ്തതിനായിരുന്നു പോലീസുകാരെ തള്ളിയത്.
കണ്ണൂര്‍ നെടുങ്ങോം ജിഎച്ച്എസ്എസില്‍ ജോലിക്കെത്തിയവരുടെ സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടു. 15 ഓളം അധ്യാപകര്‍ ജോലിക്കെത്തിയിരുന്നു. പുറത്തു നിന്നെത്തിയ സമരാനുകൂലികള്‍ സ്കൂളില്‍ കയറി ബഹളമുണ്ടാക്കി.ഇതിനിടെയാണ് കാറുള്‍പ്പെടെ ഏഴ് വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.