തലയോലപ്പറമ്പ്: മുൻ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സർവകലാശാല ഭരണസമിതി എന്നനിലയിൽ സിൻഡിക്കേറ്റിന് നിഷിപ്തമായിട്ടുള്ള അധികാരമുണ്ട്. എല്ലാവർക്കുമുള്ള അധികാരങ്ങളും ചുമതലകളും വ്യക്തമായി നിർവചിച്ചിട്ടുള്ള നിയമമുണ്ട്. അതനുസരിച്ച് എല്ലാവരും ചുമതല വഹിച്ചാൽ പ്രശ്നം തീരും. അതിനപ്പുറത്തേക്കുള്ള കടന്നുകയറ്റം ഉണ്ടാകുന്നതാണ് പ്രശ്നം.
കാവിവത്കരണത്തിന്റെ അനുകരണങ്ങൾ കേരളത്തിൽ കടന്നുവരുന്നുണ്ട്. അതിന് ഉത്തരവാദപ്പെട്ടവർ നേതൃത്വം കൊടുക്കുകയാണ്. സംഘർഷാത്മകസാഹചര്യം സൃഷ്ടിക്കുന്നത് ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റ് നിയമനാധികാരമുള്ള സംവിധാനമാണ്. സെനറ്റാണ് സർവകലാശാലയുടെ പരമോന്നതസമിതി. വൈസ് ചാൻസലർ രജിസ്ട്രാറെ നിയമിക്കുന്ന ആളല്ല.രജിസ്ട്രാറുടെ നിയമനാധികാരി സിൻഡിക്കേറ്റാണ്. രജിസ്ട്രാർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്. വൈസ് ചാൻസലർമാർ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് ഉത്തരവുകൾ ഇറക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.