തിരുവനന്തപുരം : രോഗബാധിതരായ തെരുവുനായ്ക്കളെ വെറ്ററിനറി സര്‍ജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കാമെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ്. തെരുവുനായ വിഷയത്തിലെ ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗത്തിനു മാരകമായി പരുക്കേല്‍ക്കുകയോ അല്ലെങ്കില്‍ അതിന്റെ ആരോഗ്യസ്ഥിതി ദയനീയമായ അവസ്ഥയിലാണെന്നോ വെറ്ററിനറി വിദഗ്ധന്‍ സാക്ഷ്യപ്പെടുത്തുകയാണെങ്കില് ദയാവധത്തിനു വിധേയമാക്കാം. അത് ഉപയോഗപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിക്കുമെന്നും മന്ത്രി പറഞ്ഞു.
ദയാവധത്തിനായി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ച് വെറ്ററിനറി ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ദയാവധം നടത്തേണ്ടതാണെന്ന് നിയമത്തില്‍ അനുശാസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രചട്ടങ്ങളിലെ നിബന്ധനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് തെരുവുനായ പ്രശ്നത്തില്‍ പ്രധാനമായും ഉള്ളത്. അതുപ്രകാരം എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ജനങ്ങളില്‍നിന്ന് എതിര്‍പ്പ് ഉയരുന്നതാണ് അടുത്ത പ്രശ്നം. ഈ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ചേര്‍ന്ന യോഗത്തില്‍ തെരുവുനായ്ക്കളെ വാക്സിനേറ്റ് ചെയ്യാന്‍ ഓഗസ്റ്റിൽ വിപുലമായ വാക്സിനേഷന് യജ്ഞം നടത്താന്‍ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.
പോര്‍ട്ടബിള്‍ എബിസി കേന്ദ്രങ്ങള്‍ ഉപയോഗിച്ച് വന്ധ്യംകരണവും നടത്തും. 152 പോര്‍ട്ടബിള്‍ എബിസി കേന്ദ്രങ്ങള്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. പട്ടിയെ പിടിക്കാന്‍ പരിശീലനം ലഭിച്ച കൂടുതല്‍ ആളുകളെ രംഗത്തിറക്കും. എബിസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്ക് എതിരായി നിയമനടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. എബിസി ചട്ടങ്ങളില്‍ ഇളവിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.