ഹോളിവുഡ് താരം വില്‍ സ്മിത്തിന്റെ മകനും അഭിനേതാവും റാപ്പറുമായ ജേഡന്‍ സ്മിത്ത് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പാരീസില്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പാരിസില്‍ പാര്‍ട്ടി നടത്തുന്നതിനിടെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ജേഡന്‍ പിടിക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഇതിന് പിന്നാലെ പാരിസിലെ തെരുവില്‍ നിന്നുള്ള ജേഡന്റെ ഒരു വീഡിയോ എക്സില്‍ പ്രചരിക്കുകയാണ്. വിചിത്രമായ രീതിയില്‍ പെരുമാറുന്ന താരപുത്രനെ വീഡിയോയില്‍ കാണാം.
ചുവപ്പ് നിറത്തിലുള്ള ഹൂഡിയും പാന്റ്സുമാണ് ജേഡന്‍ ധരിച്ചിരിക്കുന്നത്. കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുന്നതായും പിന്നീട് ഇരുകൈകള്‍ കൊണ്ടും തലയില്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് റോഡ് മുറിച്ചുകടക്കുന്നതും കാണാം. അദ്ദേഹം മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സംഗീതം ആസ്വദിക്കുകയാണെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഹൂഡി ധരിച്ചതിനാലാണ് ഇയര്‍ഫോണോ അല്ലെങ്കില്‍ ഇയര്‍പോഡോ കാണാത്തതെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ വഴിയാത്രക്കാര്‍ക്ക് ഈ പ്രവൃത്തി വിചിത്രമായാണ തോന്നിയതെന്നും മയക്കുമരുന്ന് ഉപയോഹഗിക്കരുത് എന്നതിനുള്ള ഓര്‍മപ്പെടുത്തലാണ് ഈ വീഡിയോയെന്നും ഒരാള്‍ കുറിച്ചു.
നേരത്തെ മയക്കുമരുന്ന് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി പാര്‍ട്ടിയില്‍നിന്ന് പുറത്തുവരുന്ന ജേഡന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ജേഡന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 'ജേഡന്‍ അപകടത്തിലേക്കാണ് നീങ്ങുന്നത്. ഒരു വിദേശ നഗരത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് അവന് മതിമറന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു. ഇപ്പോള്‍ അവന് വീട്ടില്‍ വളരെ കുറച്ച് സമയം മാത്രമാണ് ചെലവഴിക്കുന്നത്. മാതാപിതാക്കള്‍ വേര്പിരിഞ്ഞതിനാല് അവരെ പൂര്‍ണമായും ഒഴിവാക്കുകയായിരിക്കാം.'-കുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തനിക്കും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും സൈക്കഡെലിക് മയക്കുമരുന്നുകള്‍ പരിചയപ്പെടുത്തിയത് അമ്മ ജാഡ പിങ്കറ്റ് സ്മിത്താണെന്ന് ജേഡന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. നടിയും മോഡലുമായ ജേഡ 1997-ലാണ് വില്‍ സ്മിത്തിനെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും ജേഡനെ കൂടാതെ വിലോ എന്നൊരു മകളുമുണ്ട്. ഇരുവരും 2016 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി വിവാഹമോചിതരായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.