മനുഷ്യശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയുംപ്പോലെ ഏറെ പ്രാധാന്യമുള്ള ഭാഗമാണ് പാദങ്ങള്‍. പാദങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും അത്ര തന്നെ പ്രാധാന്യം നാം നല്‍കേണ്ടതുണ്ട്. മുട്ടുവേദനയോ നടുവേദനയോ പോലെ തന്നെ മറ്റൊരു പ്രധാന പ്രശ്നമാണ് ഇന്ന് കണ്ടുവരുന്ന ഉപ്പൂറ്റിവേദനയും. രാവിലെ നടക്കാൻ ഇറങ്ങുമ്പോഴോ ചുറ്റുപാടും ആസ്വദിച്ച് നടക്കുമ്പോഴോ ഉപ്പൂറ്റിയിൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധ വേണം. ഈ വേദനയുടെ പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
പ്ലാന്റാര്‍ ഫേഷ്യറ്റിസ്
രാവിലെ ഉണരുമ്പോൾ ഉപ്പൂറ്റിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് പ്ലാന്റാര്‍ ഫേഷ്യറ്റിസ് മൂലമാകാം. ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകുന്ന ഏറ്റവും സാധാരണമായ രോഗാവസ്ഥകളിൽ ഒന്നാണിത്. ഉപ്പൂറ്റിയിലെ അസ്ഥികളും കാല്‍വിരലുകളുടെ അസ്ഥികളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കട്ടികൂടിയ പാടയാണ് പ്ലാന്റാര്‍ ഫേഷ്യ. ഈ ഫേഷ്യക്കുണ്ടാകുന്ന നീര്‍വീക്കമാണ് ക്രമേണ ഉപ്പൂറ്റിവേദനയിലേക്ക് നയിക്കുന്നത്.
രാവിലെ ഉറക്കമുണര്‍ന്ന് കാലുകള്‍ നിലത്ത് കുത്താന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴും ഇതുമൂലമുള്ള വേദന അനുഭവപ്പെടുന്നത്. ഉപ്പൂറ്റിയിലെ അസഹനീയമായ വേദന, നീര്‍ക്കെട്ട്, സ്റ്റിഫ്നെസ് തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഒരു കാലില്‍ മാത്രമായോ അല്ലെങ്കില്‍ രണ്ട് കാലുകളിലുമായോ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നു. സാധാരണയായി ഇത്തരം ഉപ്പൂറ്റിവേദനകള്‍ അനുഭവപ്പെടുമ്പോൾ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
അമിതവണ്ണം, തുടര്‍ച്ചയായി നില്‍ക്കുന്ന തരം ജോലികള്‍, കൃത്യമായ അളവിലല്ലാത്ത ചെരിപ്പുകളുടെ ഉപയോഗം, നടത്തത്തിലുണ്ടാകുന്ന പൊസിഷന്‍ പ്രശ്‌നങ്ങള്‍, ചിലരില്‍ കാലിന്റെ അടിയില്‍ സ്വാഭാവികമായി കാണുന്ന വളവ് ഇല്ലാതാകുന്ന അവസ്ഥ (Flat Foot) എന്നിവയെല്ലാം പ്ലാന്റാര്‍ ഫേഷ്യറ്റിസ് ബാധിക്കുന്നതിന്റെ ചില കാരണങ്ങളാണ്. വിശ്രമം, ഐസിംഗ്, ബ്രേസ്, ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ എന്നിവ ചികിത്സാമാർഗങ്ങളാണ്. പ്ലാന്റാർ ഫേഷ്യയിലെ മർദ്ദം കുറയ്ക്കാൻ കഴിയുന്ന പ്രത്യേക ഷൂകൾ തുടർച്ചയായി ഉപയോഗിക്കണം. വേദന കുറയ്ക്കുന്നില്ലെങ്കിൽ, ലിഗമെന്റിന്റെ കേടായ ഭാഗത്തേക്ക് നേരിട്ട് കോർട്ടികോസ്റ്റീറോയിഡ് കുത്തിവയ്ക്കേണ്ടി വന്നേക്കാം.
അക്കില്ലസ് ടെൻഡനൈറ്റിസ്
ഉപ്പൂറ്റിയുടെ പിൻഭാഗത്ത് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അക്കില്ലസ് ടെൻഡനൈറ്റിസ് ആകാനുള്ള സാധ്യതയുണ്ട്. പേശികളെ ഉപ്പൂറ്റിയുടെ എല്ലുമായി ബന്ധിപ്പിക്കുന്ന ടെൻഡനിൽ ഉണ്ടാകുന്ന വീക്കമാണ് ഇതിന് കാരണം. ജിമ്മിൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോഴോ വാം അപ്പ് ചെയ്യാതെ വേഗത്തിൽ ഓടാൻ ശ്രമിക്കുമ്പോഴോ ഈ വേദന അനുഭവപ്പെട്ടേക്കാം. അക്കില്ലസ് ടെൻഡനൈറ്റിസ് മൂലമുള്ള വേദന വ്യായാമത്തിനുശേഷം കൂടുതൽ വേദനയുള്ളതാകാൻ സാധ്യതയുണ്ട്. അതിനാൽ, ഇത്തരം വേദനയുള്ളവർ നന്നായി വിശ്രമിക്കേണ്ടതാണ്. അവഗണിക്കുന്നത്, അവസ്ഥ വഷളാകുന്ന സ്ഥിതിയിലേക്ക് നയിച്ചേക്കാം.
ഈ സാഹചര്യത്തിലും കാൽപാദത്തിന് വിശ്രമം നൽകേണ്ടത് അനിവാര്യമാണ്. ടെൻഡനിൽ സമ്മർദമുണ്ടാകാതെ നോക്കണം. ഐസ് പാക്ക് വയ്ക്കുന്നത് നീര് വയ്ക്കുന്നതും വീക്കവും തടയാൻ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.