പാലക്കാട്: വനിത പൊലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ. 6 വർഷത്തെ വാടക കുടിശ്ശിക വരുത്തിയതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്നു ദിവസത്തിനകം കെട്ടിടം ഒഴിയണമെന്ന് നഗരസഭയ്ക്ക് ലഭിച്ച നോട്ടീസിൽ പറയുന്നു. പൊലീസ് സ്റ്റേഷൻ നയാ പൈസ വാടക തന്നിട്ടില്ലെന്ന് നഗരസഭ വ്യക്തമാക്കി.
31 ലക്ഷം രൂപയാണ് കുടിശ്ശികയുള്ളത്. കെട്ടിടത്തിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതുമുതൽ ഒരു രൂപ പോലും നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരസഭ ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ ആറുമാസം കൂടി കാലതാമസം നൽകണമെന്ന് എസ് പി ആവശ്യപ്പെട്ടു.പരാതി എഴുതി നൽകിയാൽ ആറുമാസം കാലതാമസം നൽകാമെന്നും എന്നിട്ടും കുടിശ്ശിക നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും നഗരസഭ വ്യക്തമാക്കി. നിലവിൽ ഒട്ടേറെ സ്ഥാപനങ്ങൾ കുടിശ്ശിക വരുത്തിയത് നഗരസഭയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.