ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചതിനുപിന്നാലെ പിൻഗാമിയാര് എന്ന ചോദ്യം സജീവം. രാജ്യസഭാ ഉപാധ്യക്ഷനായ ബിഹാറിൽനിന്നുള്ള ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവ് ഹരിവംശ് സിങ്ങിന്റെ പേരിനാണു മുൻതൂക്കം. സർക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷി എന്നതിനു പുറമേ ബിഹാർ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഹരിവംശിന് പദവി നൽകുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ബിജെപി പക്ഷത്തുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സംസ്ഥാന ഗവർണർ പദവി അലങ്കരിച്ചിരുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ബിജെപി പരിഗണിച്ചേക്കുമെന്ന് ചില വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ധൻകർ ഉപരാഷ്ട്രപതി ആകുന്നതിനുമുൻപ് ബംഗാൾ ഗവർണർ ആയിരുന്നു. മുതിർന്ന കേന്ദ്രമന്ത്രിമാരെയും പാർട്ടിയിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പരിഗണിച്ചേക്കാം. ധൻകറും മുൻപ് പദവി വഹിച്ചിരുന്ന വെങ്കയ്യാ നായിഡുവും ഉപരാഷ്ട്രപതിമാർ ആകുന്നതിനു മുൻപ് ബിജെപിയുടെ പ്രധാന നേതാക്കളായിരുന്നു.∙ തിരഞ്ഞെടുപ്പ് ഉടൻ
ഭരണഘടനയുടെ 68(2) അനുച്ഛേദം പ്രകാരം ഉപരാഷ്ട്രപതി രാജിവച്ചാൽ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് അനുശാസിക്കുന്നു. അഞ്ചു വർഷമാണ് കാലാവധി. പദവി ഒഴിവുവന്നാൽ വേറെ ആര് ആ ചുമതലകൾ വഹിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. രാജ്യസഭയിൽ ഉപരാഷ്ട്രപതി ഇല്ലെങ്കിൽ ആ ചുമതല ഉപാധ്യക്ഷന് നിർവഹിക്കാം. 35 വയസ് പൂർത്തിയായ ഇന്ത്യൻ പൗരന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാം. 2022 ഓഗസ്റ്റിലാണ് ധൻകർ ഉപരാഷ്ട്രപതി പദവിയിൽ എത്തിയത്. 2027 വരെ കാലാവധിയുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.