ഞങ്ങൾ ഒരു പേഴ്സണൽ അക്കൗണ്ട്സിലേക്കും പണം വാങ്ങാറില്ല; ബുട്ടീക്കിന്റ പേരിലുള്ള തട്ടിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് ആര്യ.

കാഞ്ചീവരം' എന്ന പേരിലുള്ള തന്റെ ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജ് ഉപയോഗിച്ച് വ്യാജ ക്യൂആർ കോഡും വീ‍ഡിയോയും നിർമിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നടി ആര്യ. കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമിച്ചും അതേ വീഡിയോകൾ എഡിറ്റ് ചെയ്ത് ഉപയോഗിച്ചുമാണ് തട്ടിപ്പ്. നിരവധി പേർ പരാതിയുമായി എത്തിയതോടെയാണ് നടി ആര്യ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതിനെക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയാണ് നടി ആര്യ.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഞങ്ങൾ ഇങ്ങനെെയാരു തട്ടിപ്പ് നടക്കുന്നുണ്ടെന്നുള്ള വിവരം അറിയുന്നത്. ആദ്യത്തെ കേസ് ഒരു കസ്റ്റമർ വിളിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇത് അറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ സൈബർ സെല്ലിലും പോലീസ് സ്റ്റേഷനിലും കംപ്ലൈന്റ് ചെയ്തിട്ടുണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ സമാന പരാതിയുമായി കൂടുതൽ ആൾക്കാർ എത്തി. ഇതോടെയാണ് വലിയ തട്ടിപ്പ് നടക്കുന്നുവെന്ന വിവരം മനസിലാക്കിയത്. എന്നാൽ പോലീസും സൈബർ സെല്ലും പറയുന്നത് അവർക്ക് അതിലൊന്നും ചെയ്യാനില്ല എന്നാണ്. കാരണം ഇത് നോർത്ത് ഇന്ത്യയിലെ വലിയൊരു ടീമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. നിങ്ങൾ നിങ്ങളുടെ കസ്റ്റമേഴ്സിന് കഴിയുന്ന രീതിയിൽ ബോധവത്കരണം കൊടുക്കൂ എന്നാണ് അവർ പറഞ്ഞത്. ഞങ്ങളെക്കൊണ്ട് ചെയ്യാനായി കഴിയുന്നത് ഞങ്ങളും ചെയ്തു. തട്ടിപ്പിനെക്കുറിച്ച് വ്യക്തമാക്കി കൊണ്ട് ഒരു വീഡിയോ ചെയ്ത് സാമൂഹികമാധ്യമ അക്കൗണ്ടുകളിലെല്ലാം പോസ്റ്റ് ചെയ്തിരുന്നു.

കാഞ്ചീവരം എന്ന പേരിലുള്ള എന്റെ റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമിച്ചും അതേ വീഡിയോകൾ എഡിറ്റ് ചെയ്ത് ഉപയോഗിച്ചുമാണ് തട്ടിപ്പ്. പതിനായിരത്തിലധികം വിലയുള്ള സാരികൾക്ക് ആയിരമോ രണ്ടായിരമോ വില പ്രദർശിപ്പിക്കും. അപ്പോൾ കൂടുതൽ ആളുകൾ അത് വിശ്വസിച്ച് വാങ്ങാനായി ശ്രമിക്കും. സാരികൾക്ക് വീഡിയോയിൽ കണ്ടിട്ടുള്ള നമ്പറിൽ ഓർഡർ നൽകും. ഇതോടെ ആ നമ്പറിൽ നിന്നും പണം അയക്കുന്നതിനായി അവർക്ക് ക്യൂആർ കോഡും അയച്ചു നൽകും. പണം അയച്ചാൽ ഉടൻ തന്നെ ഈ നമ്പർ ബ്ലോക്ക് ചെയ്യും. പിന്നീട് വസ്ത്രം ലഭിക്കേണ്ട തീയതി കഴിഞ്ഞതോടെയാണ് പലരും തട്ടിപ്പിനിരയായ വിവരം അറിയുന്നതും എന്നെ ബന്ധപ്പെട്ടതും. പല പല ക്യുആർ കോഡുളാണ് ഉപയോഗിക്കുന്നത്. പല കസ്റ്റമേഴ്സും പണം നൽകിയതിന്റെ സ്ക്രീൻഷോട്ട്സ് അയച്ചു തരുമ്പോൾ നഓരോ ഓരോന്നിലും ഓരോ പേരുകളാണ്. മിക്കതും യാദവ് എന്നൊക്കെയുള്ള പല പല ഉത്തരേന്ത്യൻ പേരുകൾ തന്നെയാണ്.

വീഡിയോ ഞങ്ങളുടെ ഇൻസ്റ്റയിലും യൂട്യൂബിലും എല്ലാം പോസ്റ്റ് ചെയ്തെങ്കിലും ആളുകൾ ഇപ്പോഴും ചതിയിൽപ്പെടുന്നുണ്ട്. ദിവസവും പത്തോ പതിനഞ്ചോ പേര് പണം നഷ്ടമായി എന്ന് വിളിച്ചും മെസേജ് ചെയ്തുമെല്ലാം പറയുന്നുണ്ട്. ചിലർ കടയിലേക്ക് നേരിട്ടും വരുന്നുണ്ട്. എല്ലാവരോടും നമ്മൾ പറയുന്നത് സൈബർ സെല്ലിൽ നിങ്ങൾ കംപ്ലൈന്റ് ചെയ്യൂ എന്ന് തന്നെയാണ്. അല്ലാതെ ഇപ്പോ നമ്മൾക്ക് ഇതിലൊന്നും ചെയ്യാൻ പറ്റില്ലല്ലോ. ഇത്രയും ആൾക്കാർ അത് മാസ് ആയിട്ട് ഒരു സൈബർ സെല്ലിലേക്ക് ഒരു റിപ്പോർട്ട് പോകുമ്പോഴെങ്കിലും എന്തെങ്കിലും ഒരു ആക്ഷൻ ഉണ്ടാകും എന്നുള്ള പ്രതീക്ഷയിലും കൂടിയാണ് അത് പറയുന്നത്. ഇതുവരേയും ഒരു നൂറ് പേരെങ്കിലും പണം അയച്ചതിന്റെ ക്യൂആർ കോഡ് അടക്കം പരാതി കൊടുത്തിട്ടുണ്ടാകണം. എന്നാൽ നിർഭാഗ്യവശാൽ ഇതുവരേയും ഒരു നടപടിയും ഉണ്ടായിട്ടില്ലായെന്നതാണ്.

ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് പേര് വരുന്നത് കാഞ്ചീവരം എന്നാണ്. ഞങ്ങൾ ഒരു പേഴ്സണൽ അക്കൗണ്ട്സിലേക്കും പണം വാങ്ങാറില്ലെന്നും ഞങ്ങളുടെ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ കാഞ്ചീവരം എന്ന് തന്നെ പേര് വരുകയുള്ളൂ എന്നും പറഞ്ഞിരുന്നു. അല്ലെങ്കിൽ പിന്നെ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് നേരിട്ട് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണെങ്കിലും കാഞ്ചീവരം എന്ന പേരിലാണ് എന്നുള്ളതും വ്യക്തമാക്കിയിരുന്നു. എന്നാലും ഇപ്പോഴും ആളുകൾ തട്ടിപ്പിന് ഇരയാകുന്നുണ്ട് എന്നതാണ് വസ്തുത.

മെയ് മാസത്തിലാണ് പരാതി കൊടുത്തത്. പിന്നീട് രണ്ട് മൂന്ന് തവണ ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴൊക്കെ അന്വേഷണം നടക്കുകയാണ് എന്ന മറുപടിയാണ് ലഭിച്ചത്. നോർത്ത് ഇന്ത്യയിലെ ഒരു ഉൾഗ്രാമത്തിലെ ഒരു വലിയ ഗ്രൂപ്പാണ് ഇത്തരമൊരു തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ചിലപ്പോൾ ഈ പണം വാങ്ങുന്ന മരിച്ച ആൾക്കാരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പോകുന്നത്. ചിലതൊക്കെ അവിടുത്തെ കർഷകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട്സിലേക്കാണ്. മിക്കവാറും അവർക്ക് പോലും ഇതിനെപ്പറ്റി അറിയുന്നുണ്ടാവില്ല. വലിയൊരു തട്ടിപ്പ് സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഇനി ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ‌എന്തെങ്കിലും ചെയ്യണമെങ്കിൽ അവിടുത്തെ പോലീസുമായിട്ട് ഇവിടെ കേരള പോലീസ് കണക്ട് ചെയ്യണം. അതിലേക്കൊന്നും അവർ ഒരു സ്റ്റെപ്പ് എടുക്കുമെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !