ന്യൂഡൽഹി : സമൂഹമാധ്യമത്തിൽ ‘ഇൻഫ്ലുവൻസർമാർ’ തമ്മിലുണ്ടായ തർക്കം തെരുവിലെത്തി. ദീപക് ശർമയെന്ന ഇൻഫ്ലുവൻസറെ പ്രദീപ് ധാക്കയെന്ന ഇൻഫ്ലുവൻസറും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചു. സമൂഹമാധ്യമത്തിലെ പോസ്റ്റിനെച്ചൊല്ലിയായിരുന്നു മർദനം. ആക്രമണ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ദീപക് ശർമയെ റോഡിൽ തള്ളിയിട്ട് മർദിക്കുന്നതാണ് വിഡിയോയിലുള്ളത്. ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.ദീപക് ശർമ സമൂഹമാധ്യമത്തിലിട്ട ചില പോസ്റ്റുകളെച്ചൊല്ലി പ്രദീപുമായി തർക്കം നിലനിന്നിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദീപക് ശർമയ്ക്ക് സമൂഹമാധ്യമത്തിൽ 1,42,000 ഫോളോവേഴ്സുണ്ട്.ജനശ്രദ്ധ പിടിച്ചുപറ്റാവുന്ന വിഷയങ്ങളിൽ യുട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി അറിവു പകർന്നും അഭിപ്രായം പ്രകടിപ്പിച്ചും പൊതുജന വികാരം രൂപപ്പെടുത്തുന്നതിനും അവരുടെ പെരുമാറ്റ രീതികളെ സ്വാധീനിക്കുന്നതിനും ദൃശ്യ-ശ്രാവ്യ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവരെയാണ് പൊതുവെ ‘ഇൻഫ്ലുവൻസേഴ്സ്’ എന്നു വിളിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.