മലപ്പുറം: എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് പിടികൂടി. എടിഎമ്മിൽ പണം വരുന്നിടത്ത് പ്രത്യേക ബോക്സ് ഒളിപ്പിച്ചുവെച്ചായിരുന്നു നാഗ്പൂര്‍ സ്വദേശികളുടെ മോഷണം.
ഇക്കഴിഞ്ഞ മെയ് 18. നിലമ്പൂര്‍ അര്‍ബൻ കോപ്പറേറ്റീവ്ബാങ്കിന്‍റെ കരുളായിലെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചവരിൽ ചിലര്‍ക്ക് പണം കിട്ടിയില്ല. ഉപഭോക്താക്കൾ ബാങ്കിൽ പരാതിപ്പെട്ടു. ബാങ്ക് പരിശോധിച്ചപ്പോൾ പണം കൃത്യമായി മെഷിനിലൂടെ പുറത്തുവന്നെന്ന് സ്ഥിരീകരിച്ചു. പിന്നാലെയാണ് തട്ടിപ്പ് സാധ്യത പരിശോധിച്ചത്. വിഷയം അറിഞ്ഞ് മലപ്പുറം എസ്പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സിസിടിവികൾ പരതി.
ഒടുവിൽ പ്രതികളെ കുറിച്ച് സൂചന കിട്ടി. എടിഎം കൗണ്ടറുകളിലെ സിസിടിവികളിൽ പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശി രോഹിത്ത്, മോഹൻലാൽ ചൗദരി എന്നിവര്‍ അടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ. അവരുടെ നാട്ടിൽ ചെന്നാണ് രണ്ടു പേരെയും പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.