ഭാര്യ പ്രിയയുടെ മാതാപിതാക്കളുടെ 50-ാം വിവാഹവാർഷികം ആഘോഷിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഒരുമയുടെ ഈ യാത്രയ്ക്ക് എല്ലാവരുടെയും വലിയ അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആശംസിച്ചു. ആഘോഷത്തിനിടെ പകർത്തിയ ഏതാനും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.
50 വർഷത്തെ വൈവാഹിക ആനന്ദം! പ്രിയപ്പെട്ട ഓമനമ്മ, സാമുവൽ അപ്പ... ഉയർച്ച താഴ്ചകളും സന്തോഷങ്ങളും ദുഃഖങ്ങളും നിറഞ്ഞ ഒരുമയുടെ ഈ യാത്രയ്ക്ക് ഞങ്ങളുടെ എല്ലാവരുടെയും വലിയ അഭിനന്ദനങ്ങൾ.
ദാമ്പത്യ ജീവിതത്തിന്റെ ഈ ബ്ലോക്ക്ബസ്റ്റർ കാണാൻ അവസരം ലഭിച്ചത് തികച്ചും മനോഹരമായ അനുഭവമാണ്. ഒരുമിച്ചുള്ള ഈ സ്നേഹബന്ധത്തിന് ഒരുപാടു സ്നേഹവും ചുംബനങ്ങളും. നന്ദി... എന്റെ ജീവിതത്തിലെ സ്നേഹം, നിങ്ങളുടെ മകളെ എനിക്ക് സമ്മാനിച്ചതിന്.' കുഞ്ചാക്കോ ബോബന്റെ വാക്കുകൾ.
‘ഇന്നേക്ക് 50 വർഷം’ എന്ന് രേഖപ്പെടുത്തിയ ടിഷർട്ട് ധരിച്ചാണ് കുഞ്ചാക്കോ ബോബനും പ്രിയ കുഞ്ചാക്കോ ബോബനും മറ്റു ബന്ധുക്കളും വിവാഹ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.