ഇൻസ്റ്റാഗ്രാം സുഹ്യത്തിനൊപ്പം കറങ്ങാൻ കാർ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ..

തിരുവനന്തപുരം : സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്ക്കൊപ്പം കറങ്ങാൻ കാർ മോഷ്ടിച്ച 20കാരൻ തിരുവനന്തപുരത്ത് അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി സാബിത്തിനെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. ഇൻസ്റ്റാഗ്രാം ചാറ്റിലൂടെ അടുപ്പത്തിലായ വീട്ടമ്മയ്ക്കൊപ്പം കറങ്ങാനായാണ് മൂവാറ്റുപുഴയിൽ നിന്ന് കാർ മോഷ്ടിച്ച സാബിത്ത് തിരുവനന്തപുരത്തെത്തിയത്. 

രണ്ട് കുട്ടികളുടെ അമ്മയായ പൂന്തുറ സ്വദേശിനിക്കൊപ്പം കാറിൽ കറങ്ങവെയാണ് സാബിത്തിനെ പൊലീസ് പിടികൂടിയത്. വെള്ളൂർക്കുന്നം വാഴപ്പിള്ളി കുരുട്ടുകാവിൽ വീടിന്റെ പോർച്ചിൽ കിടന്ന കാറാണ് സാബിത്ത് മോഷ്ടിച്ചത്. തിരുവനന്തപുരത്തെത്തിയ ശേഷം, തൈക്കാട് സ്വദേശിയായ അഭിഭാഷകന്റെ കാറിന്റെ നമ്പർപ്ലേറ്റ് മോഷ്ടിച്ചു. അതാണ് മോഷ്ടിച്ച കാറിൽ വച്ചിരുന്നത്. 

നമ്പർപ്ലേറ്റ് മോഷണവുമായി ബന്ധപ്പെട്ട പരാതിയിലാണ് യുവാവ് അറസ്റ്റിലാകുന്നത്. നമ്പർപ്ലേറ്റ് മോഷ്ടിച്ചതിൽ കേസ് റജിസ്റ്റർ ചെയ്ത ശേഷം സാബിത്തിനെയും കാറിനെയും മൂവാറ്റുപുഴ പൊലീസിനു കൈമാറി. തമ്പാനൂർ എസ്എച്ച്ഒ ജിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സാബിത്തിനെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !