ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കാലപ്പഴക്കംചെന്ന വാഹനങ്ങള്‍ വിലക്കിയതിനെതിരേ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ പത്തുവര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്വാഹനങ്ങളും വിലക്കിയ ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടി ശരിവെച്ച 2018-ലെ സുപ്രീംകോടതി ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായിയുടെ ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. കാലാവധികഴിഞ്ഞ വാഹനങ്ങള്‍ക്ക് ജൂലായ് ഒന്നുമുതല്‍ ഇന്ധനം വിലക്കിയ തീരുമാനം എതിര്‍പ്പുകളെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
വായുമലിനീകരണം തടയാന്‍ സമഗ്രമായ നയം ആവശ്യമാണെന്നും കാലപ്പഴക്കത്തിന്റെ പേരില്‍മാത്രം വാഹനങ്ങള്‍ വിലക്കുന്നതില്‍ അര്‍ഥമില്ലെന്നും ഡല്‍ഹിസര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വാഹനങ്ങള്‍ക്ക് പുകപരിശോധനയും മറ്റും നടത്തി ശാസ്ത്രീയമാര്ഗത്തിലാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കാലപ്പഴക്കത്തിനൊപ്പം മലിനീകരണത്തോതും കണക്കിലെടുത്തുള്ള സമഗ്ര പഠനം ആവശ്യമാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
2014 നവംബറിലായിരുന്നു വാഹനങ്ങള്‍ക്ക് കാലപ്പഴക്കം നിശ്ചയിച്ച് ഹരിത ട്രിബ്യൂണല്‍ നിരോധനമേര്‍പ്പെടുത്തിയത്. പിന്നീട് 2018-ല്‍ സുപ്രീംകോടതിയും ശരിവെച്ചു. ഡല്‍ഹിയിലെ മലിനീകരണത്തില്‍ വാഹനങ്ങളില്‍നിന്നുള്ള പുകയും മറ്റും വലിയ ഘടകമാകുന്നതായുള്ള വിലയിരുത്തലിലായിരുന്നു വിലക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.