തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ.മോഹനന് കുന്നുമ്മലിന്റെ ഒരു ഉത്തരവ് കൂടി പാളുന്നു. റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ വിസിയുടെ നടപടിയാണ് പാളിയത്. റജിസ്ട്രാര്‍ ഇന്നു രാവിലെയും ഔദ്യോഗിക വാഹനത്തില്‍ തന്നെ സര്‍വകലാശാലയില്‍ എത്തി. തനിക്ക് സ്വന്തം വാഹനമില്ലെന്ന് റജിസ്ട്രാര്‍ പറഞ്ഞു.
സസ്പെന്‍ഷനിലുള്ള റജിസ്ട്രാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാഹനം ഉപയോഗിക്കുന്നത് തടയാനും വാഹനം യൂണിവേഴ്സിറ്റിയുടെ ഗാരിജില്‍ സൂക്ഷിക്കാനും വിസി നിര്‍ദേശം നല്‍കിയിരുന്നു. കാറിന്റെ താക്കോല്‍ സെക്യൂരിറ്റി ഓഫിസര്‍ ഡ്രൈവറില്‍ നിന്നും വാങ്ങി ഡോ. മിനി കാപ്പനെ ഏല്‍പ്പിക്കുവാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ വിലക്കുകള്‍ തള്ളിയാണ് റജിസ്ട്രാര്‍ ഔദ്യോഗിക വാഹനം തന്നെ ഉപയോഗിക്കുന്നത്.റജിസ്ട്രാറുടെ സസ്പെന്ഷന് മുതല്‍ വിസിയുടെ തീരുമാനങ്ങള്‍ ഒന്നും സര്‍വകലാശാലയില്‍ നടപ്പാകാതിരിക്കുന്ന സ്ഥിതിയാണുള്ളത്. റജിസ്ട്രാറുടെ സസ്പെന്ഷന് സിന്‍ഡിക്കറ്റ് റദ്ദാക്കിയതു മുതല്‍ അദ്ദേഹം സര്‍വകലാശാലയിലെ ഓഫിസില്‍ എത്തുന്നുണ്ട്. റജിസ്ട്രാര്‍ ഓഫിസില്‍ പ്രവേശിക്കുന്നത് തടയണമെന്ന് വി.സി. സെക്യൂരിറ്റി ഓഫിസറോട് ആവശ്യപ്പെട്ടെങ്കിലും അതു നടന്നില്ല. അതേസമയം റജിസ്ട്രാര്‍ അയയ്ക്കുന്ന ഫയലുകള്‍ ഒപ്പുവയ്ക്കാതെ വിസി മടക്കുന്നത് സര്‍വകലാശാലയില്‍ വലിയ ഭരണപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.