പട്ടാമ്പി (പാലക്കാട്) : ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്കൂൾ ബസ്സിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു വയസ്സുകാരൻ മരിച്ചു.വാടനാംകുറിശ്ശി ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്.
ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ട വന്നപ്പോഴാണ് അപകടം. വീടിനു മുന്നിൽ സ്കൂൾ ബസ്സിൽ വന്നിറങ്ങിയ കുട്ടിയെ മറ്റൊരു സ്കൂളിന്റെ ബസ് ഇടിക്കുകയായിരുന്നു.അമ്മ നോക്കിനിൽക്കെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ആദ്യം പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.