ജൊഹന്നാസ്ബര്‍ഗ്: ഐസിസിയുടെ ജൂണ്‍ മാസത്തിലെ മികച്ച പുരുഷ താരമായി ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഓള് റൗണ്ടര്‍ ഹെയ്ലി മാത്യൂസാണ് മികച്ച താരം.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയെ കിരീട വിജയത്തിലേക്ക് നയിച്ച മികവാണ് മാര്‍ക്രത്തെ പുരസ്കാരത്തിനു അര്‍ഹനാക്കിയത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ഫൈനലില്‍ താരം ഓള് റൗണ്ട് മികവുമായാണ് കളം വാണത്. ദക്ഷിണാഫ്രിക്കയുടെ ഐസിസി ട്രോഫിയെ നീണ്ട കാലത്തെ ആഗ്രഹത്തിനു അവസാനമായതും ടെസ്റ്റ് കിരീടത്തിലൂടെയായിരുന്നു.
ഫൈനലില്‍ 282 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയാണ് മാര്‍ക്രം വിജയ തീരത്തെത്തിച്ചത്. ഒന്നാം ഇന്നിങ്സില്‍ പൂജ്യത്തിനു പുറത്തായ മാര്‍ക്രം രണ്ടാം ഇന്നിങ്സില്‍ പക്ഷേ നിര്‍ണായക ബാറ്റിങുമായി കളം വാണു. താരം 207 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതം 136 റണ്‍സാണ് മാര്‍ക്രം സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റുകളും മാര്‍ക്രം വീഴ്ത്തി.
ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ മികച്ച പ്രകടനമാണ് ഹെയ്ലി മാത്യൂസിനെ തുണച്ചത്. താരം മൂന്ന് ഏകദിനത്തില്‍ നിന്നു 104 റണ്‍സും നാലും വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.