തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന് ആരംഭിക്കുന്ന സമയമായതിനാല്‍ വിദ്യാര്‍ഥികള്‍ സംസ്ഥാനത്തെ വിവിധ ഫാര്‍മസി, പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ ഫാര്‍മസി, പാരാമെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനു മുന്‍പ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെയും സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെയും ബന്ധപ്പെട്ട കൗണ്‍സിലുകളുടെയും അംഗീകാരമുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
കേരള ആരോഗ്യ സര്‍വകലാശാലയുടെയും സംസ്ഥാനത്തെ മറ്റു അംഗീകൃത സര്‍വകലാശാലകളുടെയും കീഴിലും (കേരള, എം ജി, കാലിക്കറ്റ്, കണ്ണൂര്‍, അമൃത കല്പിത സര്‍വകലാശാല) നടത്തപ്പെടുന്ന പാരാമെഡിക്കല്‍ ഡിഗ്രി / പി ജി കോഴ്സുകള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴില്‍ നടത്തപ്പെടുന്ന വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്കും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴില്‍ DHI കോഴ്സിനും മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള പാരാമെഡിക്കല്‍ കൗണ്‍സിലിന്റെയും അംഗീകാരമുള്ളത്. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പി എസ് സി വഴിയുള്ള പാരാമെഡിക്കല്‍ - അനുബന്ധ നിയമനങ്ങളിലും പാരാമെഡിക്കല്‍ കൗണ്‍സില്‍ / ഡെന്റല്‍ കൗണ്‍സില്‍ / ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനും നിര്‍ബന്ധമാണ്.
ആയതിനാല്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം നേടുന്നതിനു മുന്‍പായി സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പ് വരുത്തേണ്ടതാണ്. അംഗീകാരം ഉള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് ഡിഎംഇ, എല്‍ബിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയില്‍ ലഭ്യമാണെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.