ദുബൈ:താജിക്കിസ്ഥാൻ ഗായകനും ഹിന്ദി ബിഗ് ബോസ് സീസണ്‍ 16ല്‍ മത്സരാര്‍ത്ഥിയായുമായ അബ്ദു റോസികിനെ ദുബൈ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെ 5 മണിക്ക് മോണ്ടിനെഗ്രോ (Montenegro)യിൽ നിന്നും ദുബൈയിലേക്ക് വിമാനമാർഗ്ഗം എത്തിയ അബ്ദു റോസിക്കിനെ മോഷണക്കുറ്റം ആരോപിച്ചാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് റിപ്പോർട്ട്.
മോഷണകുറ്റവുമായി ബന്ധപെട്ടു പൊലീസ് കസ്റ്റഡിയിലെടുത്തു എന്ന കാര്യം അബ്ദു റോസിക്കിന്റെ അടുത്ത ബന്ധുക്കൾ സ്ഥിരീകരിച്ചതായി യു എ ഇയിലെ ദേശിയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ എന്താണ് യഥാർത്ഥ കാരണമെന്ന് വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല. ലോകമെമ്പാടും ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് 21 വയസുകാരനായ അബ്ദു റോസിക്.
ഹോർമോണിന്റെ കുറവ് കാരണം വളർച്ചാക്കുറവ് ഉള്ള വ്യക്തിയാണ് അബ്ദു റോസിക്.യുഎഇ ഗോൾഡൻ വിസ കൈവശം വച്ചിട്ടുള്ള അദ്ദേഹം വർഷങ്ങളായി ദുബൈയിലാണ് താമസിക്കുന്നത്.
വളർച്ചാക്കുറവിനെപ്പറ്റി അബ്ദു റോസിക് ഒരു തവണ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. "ഞാൻ വളരില്ലെന്നും,എന്റെ വളർച്ചയുടെ ഹോർമോൺ പൂജ്യം ശതമാനം ആണെന്നുമാണ് ഡോക്ടന്മാർ പറഞ്ഞത്. എന്നാൽ ദൈവത്തിന്റെ അത്ഭുതം കാരണം നിങ്ങളുടെ എല്ലാ സ്നേഹവും പിന്തുണയും പ്രാർത്ഥനയും കൊണ്ട് ഞാൻ വളരുകയാണ്'' എന്നായിരുന്നു മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.