വോട്ടർ പട്ടിക പുതുക്കൽ: ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബിഹാറിലെ ഒരു കോടിയോളം വോട്ടർമാർ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്നു പുറത്താകും.

വോട്ടർ പട്ടിക പുതുക്കൽ: ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബിഹാറിലെ ഒരു കോടിയോളം വോട്ടർമാർ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്നു പുറത്താകും.

പട്ന : ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബിഹാറിലെ ഒരു കോടിയോളം വോട്ടർമാർ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്നു പുറത്താകും. ബിഹാറിലെ 1.33 കോടി വോട്ടർമാർ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നതായാണു കണക്കാക്കുന്നത്. ഇവർ ഈ മാസം 25നകം നാട്ടിലെത്തി രേഖകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു സമർപ്പിക്കണം. ജോലി സാഹചര്യങ്ങൾ കാരണം ഒരു കോടി വോട്ടർമാർക്കെങ്കിലും വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ പങ്കെടുക്കാനായി നാട്ടിലെത്താൻ കഴിയില്ല.

ദീപാവലി, ഛഠ്, ഹോളി ഉൽസവ ദിവസങ്ങളിലാണു ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർ ബിഹാറിൽ സാധാരണ അവധിക്കെത്തുക. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയാലും വോട്ടെടുപ്പിൽ പങ്കെടുക്കാൻ മാത്രമായി നാട്ടിലെത്തുന്നതിനും ഇവർക്കു ബുദ്ധിമുട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്നു പുറത്തായാൽ വോട്ടർക്ക് തിരിച്ചറിയൽ കാർഡ് ഭാവിയിൽ രേഖയായി ഹാജരാക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !