കൊച്ചി: ഗൂഗിള്‍ ക്ലൗഡിന്റെ ഇന്ത്യാ വിഭാഗം മാനേജിങ് ഡയറക്ടറായി മലയാളിയായ ശശികുമാര്‍ ശ്രീധരന് നിയമിതനായി. നിലവിലെ എംഡി ബിക്രം സിങ് ബേദി ഒഴിയുന്നതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. ഗൂഗിളിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവന വിഭാഗമാണ് ഗൂഗിള്‍ ക്ലൗഡ്.
ടെക്നോളജി രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ശശികുമാര്‍, 2023 സെപ്റ്റംബറിലാണ് ഗൂഗിള്‍ ക്ലൗഡില്‍ ഏഷ്യ പസിഫിക് മേഖലയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി എത്തിയത്.
മുന്‍പ് മൈക്രോസോഫ്റ്റ് ഇന്ത്യയുടെയും ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസിന്റെയും എംഡിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
എസ്എപി, ഐബിഎം, വിപ്രോ എന്നിവിടങ്ങളിലും ജോലിചെയ്തു. തിരുവനന്തപുരം ഗവ. കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ ബിടെക് നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.