നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതപോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

എടത്വാ (ആലപ്പുഴ): നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതപോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എടത്വാ പുത്തന്‍പുരയ്ക്കല്‍ ജോയി എബ്രഹാമിന്റെയും (ജോയിച്ചന്‍) ലൈജുവിന്റെയും മകന്‍ ലിജുമോന്‍ (18) ആണ് മരിച്ചത്. എടത്വാ സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ഥിയാണ് ലിജുമോന്‍.

ലിജുമോനൊപ്പം ബൈക്കിലുണ്ടായിരുന്ന എടത്വാ പട്ടത്താനം വീട്ടില്‍ മെറിക് (18) അതീവ ഗുരുതരാവസ്ഥയില്‍ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ തലവടി വെള്ളക്കിണറിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ 12.05 നാണ് സംഭവം.

തിരുവല്ല ഭാഗത്തുനിന്ന് എടത്വയിലേയ്ക്ക് വന്ന ബൈക്ക്, നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോന്‍ സംഭവ സ്ഥലത്തു വെച്ച് മരിച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ലിജുമോനും മെറികും. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !