പട്ടാമ്പി: ഒറ്റ ക്ലിക്കില്‍ നിങ്ങള്‍ക്കും നേടാം ഒരു 'കുഴി' മന്തി. 'ട്രോള്‍ പട്ടാമ്പി' സാമൂഹികമാധ്യമക്കൂട്ടായ്മയുടേതാണ് വാഗ്ദാനം. പട്ടാമ്പി ടൗണിലെ റോഡ് തകര്‍ച്ചയ്ക്കെതിരെ പ്രതികരിക്കുകയാണ് കൂട്ടായ്മ. കുഴികളുടെ ഫോട്ടോ എടുത്ത് ജൂലായ് നാലുമുതല്‍ ആറുവരെ ട്രോള്‍ ഗ്രൂപ്പില്‍ ഇടാനാണ് നിര്‍ദേശം.
ട്രോളിനപ്പുറം പട്ടാമ്പി ടൗണിലെ കുഴികളെ പുറംലോകത്തെത്തിക്കുകയാണ് ലക്ഷ്യം. വലിയ കുഴി കണ്ടെത്തുന്നവര്‍ക്ക് ഒരു വലിയ 'കുഴി'മന്തിയാണ് വാഗ്ദാനംചെയ്യുന്നത്. പട്ടാമ്പി ടൗണിലെ റോഡ് തകര്‍ച്ച ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.
പട്ടാമ്പി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നു തുടങ്ങുന്ന റോഡ് തകര്‍ച്ച മേലേ പട്ടാമ്പിവരെ നീളുന്നതാണ്. ചില സമയങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഒരു മണിക്കൂറോളം സമയം കാത്തുകെട്ടിക്കിടക്കണം. ട്രോള്‍ പട്ടാമ്പി ഗ്രൂപ്പില്‍ റോഡ് തകര്‍ച്ചയെപ്പറ്റി ട്രോളുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പട്ടാമ്പി-കുളപ്പുള്ളി റോഡ് നവീകരണം നടക്കുന്നുണ്ടെങ്കിലും പട്ടാമ്പി ടൗണില്‍ നവീകരണം തുടങ്ങിയിട്ടില്ല. കല്‍പ്പക സ്ട്രീറ്റില്‍ കുടിവെള്ളപൈപ്പ് മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയെങ്കിലും മഴ തുടങ്ങിയതിനാല്‍ നിര്‍ത്തിവെക്കേണ്ടി വന്നു. ഈ ഭാഗങ്ങളില്‍ റോഡ് വലിയരീതിയില്‍ തകര്‍ന്നിരിക്കുകയാണ്. ഇതോടെയാണ് ചെറുപ്പക്കാരുടെ കൂട്ടായ്മയായ 'ട്രോള്‍ പട്ടാമ്പി' പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.