ഒന്നരക്കോടിരൂപ വിലവരുന്ന വീടും വസ്തുവും വ്യാജരേഖകൾ തയ്യാറാക്കി തട്ടിയെടുത്തതിനു പിന്നിൽ വൻ തട്ടിപ്പുസംഘം

തിരുവനന്തപുരം: ജവഹർ നഗറിലെ ഒന്നരക്കോടിരൂപ വിലവരുന്ന വീടും വസ്തുവും വ്യാജരേഖകൾ തയ്യാറാക്കി തട്ടിയെടുത്തതിനു പിന്നിൽ വൻ തട്ടിപ്പുസംഘമെന്ന് പോലീസ്. ഇപ്പോൾ പിടിയിലായ രണ്ട് സ്ത്രീകൾ ഇതിലെ പ്രാഥമിക കണ്ണികൾമാത്രമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

പണം വാഗ്ദാനംനൽകി വസ്തു ഇവരുടെ പേരിൽ രജിസ്‌ട്രേഷൻ നടത്തുകയാണ് ചെയ്തത്. അറസ്റ്റിലായ പുനലൂർ അലയമൺ പഞ്ചായത്തിൽ മണക്കാട് പുതുപ്പറമ്പിൽവീട്ടിൽ മെറിൻ ജേക്കബ് (27) പൈപ്പിൻമൂട്ടിലെ സ്വകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥയായിരുന്നു. ഇവിടെവെച്ച് പരിചയപ്പെട്ട കുടുംബസുഹൃത്തായ ഒരാളാണ് ഇവരെ തട്ടിപ്പിലേക്ക് എത്തിച്ചത്.

ജവഹർ നഗറിൽ ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളർത്തുമകളെന്നവ്യാജേന മെറിന്റെ പേരിൽ ധനനിശ്ചയം ചെയ്തു. ഇതിനായി മെറിന്റെ ആധാർ കാർഡ് വ്യാജമായി തയ്യാറാക്കി. ആധാർ നമ്പർ ഒഴികെയുള്ള വിവരങ്ങളെല്ലാം വ്യാജമായിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിൻ പിടിയിലായത്.ഡോറയോട് രൂപസാദൃശ്യമുള്ള വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടുവീട്ടിൽ വസന്ത(76)യെ കണ്ടെത്തിയതും തട്ടിപ്പിനു പിന്നിലെ സംഘമാണ്. മെറിനും വസന്തയ്ക്കും തമ്മിൽ പരിചയമുണ്ടായിരുന്നില്ല. വസന്തയ്ക്ക് ഡോറയുമായുണ്ടായിരുന്ന രൂപസാദൃശ്യം ഉപയോഗപ്പെടുത്തി ആൾമാറാട്ടം നടത്തി. ശാസ്തമംഗലം രജിസ്ട്രാർ ഓഫീസിൽ വെച്ച് വസന്ത, ഡോറയായി ആൾമാറാട്ടം നടത്തി പ്രമാണ രജിസ്‌ട്രേഷൻ നടത്തി.തുടർന്ന് ഈ വസ്തു ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനൻ എന്നയാൾക്ക് മെറിൻ വിലയാധാരം എഴുതി വസ്തു കൊടുക്കുകയും ചെയ്തു. യഥാർഥ ഉടമസ്ഥയായ ഡോറ അമേരിക്കയിൽ താമസിക്കുമ്പോഴായിരുന്നു സംഭവം.

ഡോറയുടെ വസ്തുവിന്റെ കെയർടേക്കറായിരുന്നയാൾ വസ്തുവിന്റെ കരം അടയ്ക്കാനെത്തിയപ്പോഴാണ് മറ്റൊരാൾ കരം അടച്ചകാര്യം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വസ്തുവും വീടും മറ്റൊരാളുടെ പേരിലായത് അറിഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിൽ വ്യാജപ്രമാണം, വ്യാജ ആധാർ കാർഡുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !