ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിൽ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പാക്കിസ്ഥാനിൽ വമ്പൻ രാഷ്ട്രീയ അട്ടിമറി നടന്നേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്.
ആസിഫ് അലി സർദാരിയെ മാറ്റി അസിം മുനീറിനെ പ്രസിഡന്റ് ആക്കാനുള്ള നീക്കം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞെങ്കിലും അസിം മുനീറിന്റെ നേതൃത്വത്തിൽ ഒരു അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം ആദ്യം ഗൾഫ്, മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിക്കൊപ്പം പോയ അസിം മുനീർ പിന്നാലെ ശ്രീലങ്കയും ഇന്തൊനീഷ്യയും ഒറ്റയ്ക്ക് സന്ദർശിച്ചിരുന്നു.ഇതോടെയാണ് ഭരണരംഗത്തേക്ക് സൈനിക മേധാവിയുടെ കടന്നുവരവ് ചർച്ചയാകുന്നത്.കഴിഞ്ഞ മാസം വൈറ്റ് ഹൗസിൽ വച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അസിം മുനീർ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനു പോലും ട്രംപ് ഇതുവരെ സ്വീകരണം നൽകിയിട്ടില്ല എന്നതും ഒരു ‘അട്ടിമറി’ സാധ്യത അവശേഷിപ്പിക്കുന്നുണ്ട്.
അയൂബ് ഖാന് ശേഷം പാക്കിസ്ഥാന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഫീൽഡ് മാർഷലാണ് അസിം മുനീർ. 1958 ഒക്ടോബറിൽ അന്നത്തെ പ്രസിഡന്റ് ഇസ്‌കന്ദർ മിർസയെ സൈനിക അട്ടിമറിച്ചാണ് അയൂബ് ഖാൻ രാജ്യത്തിന്റെ ആദ്യ സൈനിക ഭരണാധികാരിയായി മാറിയത്. മുനീറും അതേ പാതയിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.