ലിമെറിക്ക് : ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 15,16,17, (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
അയര്‍ലണ്ടില്‍ സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ, ഈ വർഷം ഓഗസ്റ്റ് 15,16,17, (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2025 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കോട്ടയം പാമ്പാടി, ഗുഡ്ന്യൂസ് ധ്യാന കേന്ദ്രത്തിലെ ധ്യാന ഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN, ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.
- ☎️: 0892070570 ഫാ. പ്രിൻസ് സക്കറിയ
- ☎️: 0877553271 മോനച്ചൻ നരകത്തറ
- ☎️: 0899753535 ജോഷൻ കെ.ആന്റണി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.