യാത്ര ഇനി സ്മാർട്ട് രീതിയിൽ; KSRTCയുടെ ‘ചലോ കാർഡ്’ സേവനം

ഇനി ബസിൽ ടിക്കറ്റെടുക്കാൻ കൈവശം പണം വയ്ക്കാതെ KSRTC യുടെ പുതിയ ട്രാവൽ കാർഡ്’ ഉപയോഗിച്ച് എളുപ്പത്തിൽ യാത്ര ചെയ്യാം.

 ‘ചലോ’ എന്ന പേരിലാണ് ട്രാവൽ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഓൺലൈനായി കാർഡ് വാങ്ങാനും റീചാർജ് ചെയ്യാനും സംവിധാനമുണ്ട്. എടിഎം കാർഡുപോലെ ചലോ കാർഡ് മെഷീനിൽ സ്വൈപ് ചെയ്ത് ടിക്കറ്റ് എടുക്കാം.

100 രൂപയാണ് കാർഡിന്റെ വില. കുറഞ്ഞത് 50 രൂപ മുതൽ പരമാവധി 3000 രൂപവരെ റീചാർജ് ചെയ്യാം. നിശ്ചിത കാലത്തേക്ക് റീചാർജ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 1000 രൂപ റീചാർജ് ചെയ്താൽ 40 രൂപയും, 2000 രൂപ റീചാർജ് ചെയ്താൽ 100 രൂപയും അധികമായി ലഭിക്കും. കാർഡിലെ തുകയ്ക്ക് ഒരു വർഷത്തേക്കുള്ള വാലിഡിറ്റിയുണ്ടാകും. കാർഡ് ഒരു വർഷത്തിലധികം ഉപയോഗിക്കാത്തപക്ഷം റീആക്ടിവേറ്റ് ചെയ്യേണ്ടിവരും.

കാർഡുകൾ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും കൈമാറാനാകും. നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം കാർഡുടമയ്ക്കായിരിക്കും. പ്രവർത്തനക്ഷമമല്ലാത്ത സാഹചര്യമുണ്ടെങ്കിൽ അപേക്ഷ നൽകി പുതിയ കാർഡ് അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കും. പഴയ കാർഡിലെ തുക പുതിയതിലേക്കും മാറ്റി നൽകും.

കൃത്രിമം കാട്ടിയാൽ കർശനമായ നിയമനടപടികൾ ഉണ്ടാകും. കാർഡ് പൊട്ടുകയോ ഒടിയുകയോ ചെയ്താൽ പുതിയതിന്റെ വില നൽകി മാത്രം പകരം നൽകും. എന്നാൽ കാർഡ് നഷ്ടപ്പെട്ടാൽ പുനരുദ്ദാനം സാധ്യമാകില്ല.

വിതരണത്തിനായി മാർക്കറ്റിങ് എക്സിക്യൂട്ടിവുകൾക്കും ഓരോ യൂണിറ്റിലുമുള്ള സ്റ്റാഫിനും ചുമതല നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി കാർഡിന്റെ വിതരണം ആരംഭിച്ചു. വെള്ളിയാഴ്ച ആലപ്പുഴ, ചേർത്തല ഡിപ്പോകളിലാണ് ഏറ്റവും കൂടുതൽ കാർഡുകൾ വിതരണം ചെയ്യപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !