ഫ്രാന്‍സില്‍ വിവാഹദിവസം വധു അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

തെക്കന്‍ ഫ്രാന്‍സില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ വിവാഹദിവസം തന്നെ വധു അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.

ഇന്നലെ പ്രാദേശിക സമയം വൈകിട്ട് നാലരമണിയോടെയായിരുന്നു സംഭവം നടന്നത്.  തെക്കന്‍ ഫ്രാന്‍സിലെ ഗോള്‍ട്ടിലുള്ള വോക്ല്യൂസ് അവെന്യുവില്‍ നടന്ന സംഭവത്തില്‍ നവദമ്പതിമാര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന 13 വയസ്സുള്ള കുട്ടിക്കും വെടിയേറ്റു. 

വധുവും വരനും അവരുടെ കാറില്‍ യാത്ര തിരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗോള്‍ഫ് കാര്‍ട്ടില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ വരന്‍ കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അത് ഇടിച്ച് അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

വിവരമറിഞ്ഞ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട മറ്റ് മൂന്ന് അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് ചില പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകാണിതെന്നും പോലീസ് കരുതുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !