അക്രമാസക്തമായി ഗായിക റിമി ടോമിയുടെ സംഗീത നിശ ; അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ച് JB ഇവന്റ്സ്;

കെയിൻസ് : പ്രവാസി മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ കെയിൻസിൽ പ്രശസ്ത ഗായിക റിമി ടോമിയുടെ സംഗീത നിശ  അക്രമാസക്തമായി കലാശിച്ചു.

ആസ്വാദനത്തിന്റെ കൊടുമുടിയിൽ നിന്ന ജനക്കൂട്ടത്തെ നിരാശയാക്കികൊണ്ട് പരിപാടി പാതിവഴിയിൽ നിർത്തേണ്ടിവന്ന കലയെ സ്നേഹിക്കുന്നവർക്ക് വലിയ നഷ്ടമാണ് വരുത്തി വെച്ചിരിക്കുന്നത്. കേവലം ഒരു മദ്യപാനിയുടെ അഴിഞ്ഞാട്ടം എന്നതിനുപരി ഈ സംഭവത്തിന് പിന്നിൽ ആസുതൃതമായ ബിസിനസ് വൈരാഗ്യം എന്നാണ്  അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കെയിൻസിലെ മലയാളി സമൂഹത്തിന് ഏറെ പ്രതീക്ഷ നൽകിയിരുന്ന ഒരു പരിപാടിയായിരുന്നു ഇത്.

ഇതേ തുടര്‍ന്ന് cairns കാണികൾക്ക് നന്ദി അറിയിച്ച് JB ഇവന്റ്സ് അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചു. പരിപാടിക്കിടെ ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതിൽ സംഘാടകർ ഖേദം പ്രകടിപ്പിക്കുകയും, ഇതിനെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തു.

"ഇന്നലെ നടന്ന റിമി ടോമി ലൈവ് ഷോ വലിയ വിജയമാക്കി തീർത്ത എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു," ജെബി ഇവന്റ്സ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, പരിപാടിക്കിടെയുണ്ടായ ചില സംഭവങ്ങൾ വലിയ വിഷമമുണ്ടാക്കിയെന്നും, സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും സംഘാടകർ വ്യക്തമാക്കി. "അതിൽ എല്ലാവർക്കും വിഷമവും പ്രയാസവും ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാം. നിങ്ങൾ എല്ലാവരോടും ഞങ്ങൾ മാപ്പ് ചോദിക്കുന്നു," പ്രസ്താവനയിൽ പറയുന്നു.

പരിപാടിക്ക് അകമഴിഞ്ഞ സ്നേഹവും പിന്തുണയും നൽകിയ എല്ലാവർക്കും ജെബി ഇവന്റ്സ് നന്ദി രേഖപ്പെടുത്തി. പ്രേക്ഷകരുടെ തുടർസഹകരണം ഉണ്ടെങ്കിൽ ഭാവിയിൽ ഇതിലും മികച്ച പരിപാടികൾ ഒരുക്കാൻ കഴിയുമെന്ന് സംഘാടകർ വാഗ്ദാനം ചെയ്തു.

ചിലര്‍ പരിപാടി  കലക്കാന്‍ പരിപാടിയിലേക്ക് അതിക്രമിച്ച് കയറി മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പരിപാടിയിലേക്ക് അതിക്രമിച്ച് കടന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജെബി ഇവന്റ്സ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !