ഷൊർണൂർ ;പെട്രോൾ കുപ്പിയുമായി കുളപ്പുള്ളി അൽ അമീൻ ലോ കോളജ് വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി വിദ്യാർഥിനിയുടെ ആത്മഹത്യാ ഭീഷണി.
കോളജിലെ അവസാന വർഷ വിദ്യാർഥിനി ഹാജിറയാണ് ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയത്.കോളജിലെ ഹോസ്റ്റൽ ഫീസ് വർധനയുമായി ബന്ധപ്പെട്ടു സമരം ചെയ്ത വിദ്യാർഥികളിൽ ഹാജിറ ഉൾപ്പെടെ നാലു പേരെ കഴിഞ്ഞ വെള്ളിയാഴ്ച കോളജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.സസ്പെൻഷനിലുള്ള വിദ്യാർഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ വീണ്ടും വിദ്യാർഥികൾ പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാർഥികൾ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിയെങ്കിലും കോളജ് അധികൃതർ ചർച്ചയ്ക്കു തയാറായില്ല. തുടർന്ന് ഹാജിറ കുപ്പിയിൽ പെട്രോളുമായി വന്നു വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.കുപ്പിയിൽ നിന്നു പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുന്നതു പൊലീസ് തടഞ്ഞതോടെ പെട്രോൾ ഓഫിസ് മുറിയിൽ ഒഴിച്ചു. ഷൊർണൂർ ഡിവൈഎസ്പി എം. മനോജ് കുമാർ, പൊലീസ് ഇൻസ്പെക്ടർ വി. രവികുമാർ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ചത്.
വിഷയം ജില്ലാ കലക്ടറുടെ പക്കലെത്തിയതോടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വിദ്യാർഥികളും കോളജ് അധികൃതരുമായി ചർച്ച ഇന്നു രാവിലെ നടക്കും. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.