സർക്കാര്‍ സ്കൂളിലെ പ്യൂൺ ജീവനൊടുക്കിയ നിലയിൽ..!

പത്തനംതിട്ട;പത്തനംതിട്ടയിൽ സർക്കാര്‍ സ്കൂളിലെ പ്യൂണിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.പത്തനംതിട്ട കൂടല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്യൂണായ മുതുപേഴുങ്കല്‍ സ്വദേശി ബെജിയേയാണ്(52) ഊട്ടുപാറയിലെ ഒരു പറമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുൻപ് ജോലിചെയ്തിരുന്ന എലിമുള്ളംപ്ലാക്കലിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപിക അഴിമതിക്കാരിയാണെന്നാരോപിച്ച് ബെജി വിദ്യാഭ്യാസ വകുപ്പിന് കത്തുകൾ അയച്ചിരുന്നു. ഇതിനെത്തുടർന്ന് തനിക്കെതിരെ അപകീർത്തിരമായ പ്രചരണം നടത്തിയെന്നാരോപച്ച് പ്രധാനാധ്യാപിക ബെജിക്കെതിരെ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഈ കേസിന്റെ കാര്യത്തിന് ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും എസ്എച്ച്ഒ സ്ഥലത്തില്ലാത്തതിനാൽ ആവശ്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് മറ്റൊരു ദിവസം വരാൻ ഇരു കൂട്ടരോടും പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ബെജിയെ കാണാതാകുന്നത്. തുടർന്ന് ശനിയാഴ്ചയാണ് ഊട്ടുപാറയിലെ ഒരു പറമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !