ഡൽഹി: ഗുജറാത്ത് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ എയർ ഇന്ത്യ അഹമ്മദാബാദ്-ലണ്ടൻ വിമാനം തകർന്നുവീണു.
പ്രാഥമിക വിവരം അനുസരിച്ച്, ടാർമാക്കിലെ പതിവ് പറക്കല്‍ പ്രവർത്തനങ്ങൾക്കിടെയാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്
അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെന്റ് അഞ്ചിലധികം അഗ്നിശമന വാഹനങ്ങൾ സ്ഥലത്തേക്ക് വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ആകെ 242 യാത്രക്കാർ ഉണ്ടായിയിരുന്നു , അവരിൽ പലർക്കും പരിക്കേറ്റതായാണ് സൂചന. വിമാനത്തില്‍ നിന്നും തീ ഉയരുന്നത് കാണാമായിരുന്നു.
ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ്റാഡാർ24 പ്രകാരം, 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുള്ള വിമാനം റൺവേ വിട്ടതിന് തൊട്ടുപിന്നാലെ സിഗ്നൽ നഷ്ടപ്പെട്ടു.
Very shocked to hear about the #AirIndia Ahmedabad-London flight incident near Ahmedabad airport. Praying for the safety of all passengers and crew. 🙏#PlaneCrash #Ahmedabad pic.twitter.com/pKRpJdBEYC
— Javed Rashid Khan (@javedrashidINC) June 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.