ഓടുന്ന ബസിൽ നിന്ന് വെളളക്കുപ്പികൾ വലിച്ചെറിഞ്ഞതിന് പിഴയിട്ട് കോർപ്പറേഷൻ

കണ്ണൂർ: കണ്ണൂരിൽ ഓടുന്ന ബസിൽ നിന്ന് വെളളക്കുപ്പികൾ വലിച്ചെറിഞ്ഞതിന് പിഴയിട്ട് കോർപ്പറേഷൻ. കൂത്തുപറമ്പ് റൂട്ടിലോടുന്ന ബസിനാണ് കോർപ്പറേഷൻ പിഴയിട്ടത്. രണ്ടായിരം രൂപയാണ് ബസിന് പിഴയിട്ടത്.


താവക്കരയിൽ ബസിൽ നിന്ന കുപ്പികൾ വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം ഡോ. ഗ്രിഫിൻ നൽകിയ പരാതിയിലാണ് നടപടി. ഓടികൊണ്ടിരിക്കുന്ന ബസിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ പുറത്തേക്ക് എറിയുന്ന വീഡിയോ ഡോ. ഗ്രിഫിന്‍റെ കാറിലെ ഡാഷ് ക്യാമറയിൽ പതിഞ്ഞു.

ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഡോ. ഗ്രിഫിൻ കോർപ്പറേഷന് പരാതി നൽകിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. അടുത്തിടെ കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന്‍ എം.ജി ശ്രീകുമാറിനും പിഴ ലഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ആറ് മാസം മുന്‍പ് നടന്ന സംഭവത്തിൽ നടപടിയെടുത്തത്. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതര്‍ 25000 രൂപ പിഴ നോട്ടീസ് അയച്ചതിന് പിന്നാലെ ഗായകന്‍ പിഴയൊടുക്കുകയായിരുന്നു.

എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത് മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്തതോടെയാണ് നടപടിയുണ്ടായത്. കായലിലേക്ക് വലിച്ചെറിഞ്ഞത് മാലിന്യമല്ലായിരുന്നുവെന്നും വീട്ടുമുറ്റത്തു വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണെന്നുമായിരുന്നു എം.ജി ശ്രീകുമാർ പ്രതികരിച്ചത്.




🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !