ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു.പാലാ നഗരത്തെയും റെയിൽ കണക്ടിവിറ്റിൽ ഉൾപ്പെടുത്തണം...!

പാലാ: രണ്ട് പതിറ്റാണ്ട് മുൻപ് വിഭാവനം ചെയ്ത് പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മന്ദീഭവിപ്പിച്ച ശബരി റെയിൽ പ്രൊജക്ടിന് കേന്ദ്രം പച്ചക്കൊടി വീശിയതോടെ പുനർജന്മം ലഭിക്കുന്ന സാഹചര്യത്തിൽ വളരുന്ന പാലാ നഗരത്തെയും റെയിൽ കണക്ടിവിറ്റി സാദ്ധ്യമാക്കുന്നതിന് രാഷ്ട്രീയ ഇടപെടൽ ഉണ്ടാവണമെന്ന് ശബരി റെയിൽ ആക്ഷൻ കൗൺസിൽ പ്രാദേശിക സമിതി കൺവീനർ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു.

ഇന്ന് ന്യൂഡൽഹിയിൽ മുഖ്യമന്ത്രി കേന്ദ്ര റയിൽ വകുപ്പു മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് മരവിപ്പിച്ചിരുന്ന ശബരി റെയിൽ പദ്ധതി പുനരാരംഭിക്കുന്നത് തീരുമാനമായത്.തുടക്കത്തിലെ അലൈൻമെൻ്റ് പ്രകാരം പാലാ നഗരപ്രദേശത്ത് റെയിൽവേ സ്റ്റേഷനും ഉൾപ്പെടുത്തിയിരുന്നു.പിന്നീട് നടന്ന ഏരിയൽ സർവ്വേ പ്രകാരം നഗരത്തിൽ നിന്നും വളരെ അകലെ ഗതാഗത സൗകര്യങ്ങൾ പരിമിതമായതും ചെന്നെത്തുവാൻ കൂടുതൽ സമയം എടുക്കേണ്ടി വരികയും ചെയ്യുന്ന പ്രദേശമായ മേലമ്പാറ വഴി യാക്കി മാറ്റുകയാണ് ഉണ്ടായത്.

ഇപ്രകാരം മേലമ്പാറ സ്റ്റേഷൻ ഉണ്ടായാൽ അത് ഒരു ഏറ്റുമാനൂർ, പിറവം റോഡ് സ്റ്റേഷൻ കൾ പോലെ നിർജ്ജീവ അവസ്ഥയിലാകുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ന്യരക്ഷിതവും സുഗമവുമായ ഗതാഗത സൗകര്യം ഏപ്പോഴും ലഭ്യമായതിനാൽഏറ്റുമാനൂർ സ്വദേശികൾ പോലും കോട്ടയം സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.പാലാ നഗരത്തിൻ്റെ ഭാവി വളർച്ചയ്ക്കും സാമ്പത്തികാഭിവൃദ്ധിക്കും വാണിജ്യ മുന്നേറ്റത്തിനുംറെയിൽ കണക്ടിവിറ്റി അനിവാര്യമാണ്.

നിലവിലെ സർവ്വേ പ്രകാരം പാലായ്ക്ക് അടുത്ത സ്റ്റേഷൻ സൗകര്യം രാമപുരം എന്ന് പേർ ഇട്ടിരിക്കുന്ന തൊടുപുഴ റോഡിനോട് ചേർന്നു വരുന്ന പിഴക് സ്റ്റേഷനാണ്. 'റെയിൽവേ ചട്ടം അനുസരിച്ച് 10 കിമീ അകലത്തിലാണ് സ്റ്റേഷനുകൾ നിശ്ചയിക്കുക. ഗ്രാമീണ സ്റ്റേഷനുകളിൽ പാസഞ്ചർ വണ്ടികൾ മാത്രമാണ് നിർത്തുക എക്സ്പ്രസ് വണ്ടികൾക്ക് സ്റ്റോപ്പ് ഉണ്ടാവില്ല.

പിഴക് വരെ കല്ലിട്ട് വർഷങ്ങൾ മുന്നേ അതിർ തിരിച്ചിരുന്നു. ബാക്കി മേഖലയിൽ കടനാട്, കരൂർ പഞ്ചായത്ത് മേഖലയിൽ ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും എതിർപ്പുകളെ തുടർന്ന് കല്ലിടീൽ നിർത്തിവയ്ക്കുകയാണ് ഉണ്ടായത്. തൊടുപുഴ റോഡിലെ അന്തീനാട് നിന്നും മേലമ്പാറയിലേക്കാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന റൂട്ട്. ഭൂമി ഏറ്റെടുക്കലിനായി പാലാ സിവിൽ സ്റ്റേഷനിൽ പ്രത്യേക തഹസിൽദാർ ഓഫീസും പ്രത്യേകം അനുവദിച്ച് പ്രവർത്തിച്ചിരുന്നു.

രാജ്യത്ത് ലഭ്യമായ ഏറ്റവും യാത്രാ നിരക്ക് കുറഞ്ഞ ഗതാഗത മാർഗ്ഗം കൂടിയാണ് റെയിൽ യാത്രാ സൗകര്യം.കോട്ടയത്തുനിന്നും ബാംഗ്ലരുവിലേയ്ക്ക് അഞ്ഞൂറ് രൂപയിൽ താഴെ മാത്രമെ ഇപ്പോഴും നിരക്കുള്ളൂ.എറണാകുളത്തുനിന്നും ചെങ്ങനാശ്ശേരി വരെ മെമു വിൽ യാത്ര ചെയ്യുവാൻ 20 രൂപ മാത്രമാണ് നിരക്ക്.ദിവസേന യാത്ര ചെയ്യുന്നവർക്ക് സീസ്സൺ ടിക്കറ്റിലൂടെ നാലിൽ ഒന്ന് നിരക്ക് മാത്രമെ നൽകേണ്ടതുള്ളൂ.

വാഹന പെരുപ്പം മൂലം റോഡ് ഗതാഗതം വളരെ സങ്കീർണ്ണമാകുന്ന ഈ കാലഘട്ടത്തിൽ റെയിൽ യാത്രാ സൗകര്യം പട്ടണ മേഖലയിൽ അത്യന്താപേക്ഷിതമാണ്‌.കേരള റെയിൽ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ പദ്ധതിയിൽ ഏറ്റുമാനൂർ -പാലാ റെയിൽ കണക്ടിവിറ്റി അംഗീകരിച്ചിട്ടുള്ളതുമാണ്. രാഷ്ട്രീയ സമ്മർദ്ദം ഇല്ലാതെ വന്നതാണ് നഗരവളർച്ചയ്ക്ക് ഉതകുന്ന റെയിൽ കണക്ടിവിറ്റി സ്വകര്യങ്ങൾ ലഭിക്കാതെ ഇന്നും ഇവിടം തുടരുന്നതെന്ന് ജയ്സൺമാന്തോട്ടം പറഞ്ഞു. 

റയിൽ കണക്ടിവിറ്റി നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാൽ അത് ഭാവിതലമുറയ്ക്ക് വലിയ നഷ്ടമാകും വരുത്തി വയ്ക്കപ്പെടുക.കേന്ദ്ര തീരുമാനത്തോടെ അളന്ന് തിരിച്ച് കല്ലിട്ട ഭൂഉടമകളുടെ കാത്തിരിപ്പിന് വിരാമമാകും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.കഴിഞ്ഞ 20 വർഷമായി ഈ ഭൂമിയിൽ ദ്വീർഘകാല വിളകൾ കൃഷി ചെയ്യുവാനോ, ഭൂമി വിൽക്കുവാനോ ഈടു നൽകി വായ്പ എടുക്കുവാനോ വീട് പുതിക്കി പണിയുന്നതിനോ കഴിയാത്ത സ്ഥിതിയിലായിരുന്നു.

പാലാക്കാർക്ക് അതിവേഗ ട്രയിനുകളിൽ പാലായിൽ നിന്നും യാത്ര സാദ്ധ്യമോ.ശബരി റെയിൽവേയ്ക്ക് അങ്കമാലി മുതൽ തൊടുപുഴ വരെ 58 കിലോമീറ്റർ സ്ഥലമെടുപ്പിന്  വേണ്ടി സാമൂഹ്യ ആഘാത പഠനം കഴിഞ്ഞതാണ്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ശ്രമിച്ചാൽ  തൊടുപുഴ വരെ സ്ഥല വില കൊടുക്കാൻ നിലവിൽ തടസ്സങ്ങളോന്നുമില്ല. 

ഇടുക്കി ജില്ലയും റെയിൽവേ മാപ്പിൽ സ്ഥാനം പിടിക്കും. ശബരി റെയിൽവേ വഴി ഇടുക്കി ജില്ലയിൽ തൊടുപുഴയിലും കരിങ്കുന്നത്തും റെയിൽവേ സ്റ്റേഷൻ നിലവിൽ വരും.തൊടുപുഴ മുതൽ രാമപുരം സ്റ്റേഷൻ വരെ (12 കിലോമീറ്റർ) സാമൂഹ്യ അഘാത പഠനം നടത്തിയ ശേഷം സ്ഥല വില കൊടുക്കാൻ കഴിയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !