ഇരുമാപ്രാമറ്റം: MDCMS ഹൈസ്കൂൾ ഇരുമാപ്രാമറ്റത്ത് പ്രവേശനോത്സവവും ആധുനിക ടോയ്ലറ്റ് ഉദ്ഘാടനവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ: മാക്സിൻ ജോണിന്റെ അധ്യക്ഷതയിൽ Rt. റവറന്റ് വി എസ് ഫ്രാൻസിസ് തിരുമേനി നിർവഹിച്ചു. ടോയ്ലറ്റ് സമുച്ചയ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ ജെറ്റൊ ജോസ് നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് മുഖ്യ പ്രഭാഷണവും ലയൺസ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും നടത്തി. ശ്രീ അനുരാഗ് പാണ്ടിക്കാട്ട്, റവ പി സി മാത്തുക്കുട്ടി, സണ്ണി മാത്യു, ഡെൻസി ബിജു, ടി ജെ ബെഞ്ചമിൻ,ജഗ്ഗു സാം, പ്രൊഫ: റോയ് തോമസ്, മനോജ് ബഞ്ചമിൻ, മനോജ് മാത്യു പരവരാകത്ത്, മനേഷ് കല്ലറക്കൽ, HM ഇൻ ചാർജ് സൂസൻ വി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. അരുവിത്തുറ ലയൺസ് ക്ലബ് സ്പോൺസർ ചെയ്‌ത ബാഗ്, കുട, സൈക്കിൾ, വായനക്കായി ഒരു വർഷത്തേക്കുള്ള മംഗളം ദിനപത്രം, നോട്ട് ബുക്കുകൾ, മധുരപലഹാരങ്ങൾ എന്നിവയും വിതരണം ചെയ്തു.
ലയൺ മെമ്പർമാരായ റ്റിറ്റോ തെക്കേൽ, അരുൺ കുളംപള്ളി, സ്റ്റാൻലി തട്ടാപറമ്പിൽ, മാത്യു വെള്ളാപ്പാണിയിൽ, ജോസഫ് ചാക്കോ, ദീപമോൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.