ചൈന ;മരണസംഖ്യയ്ക്കപ്പുറം, സമാനതകളില്ലാത്ത ദുരിതങ്ങളുടെ ദയനീയ മുഖമാണ് പത്തു ദിവസലേറെയായി തെക്കുപടിഞ്ഞാറൻ ചൈനയെ അക്ഷരാർത്ഥത്തിൽ മുക്കിക്കൊല്ലുന്ന പ്രളയത്തെ ലോകശ്രദ്ധയിലെത്തിക്കുന്നത്.
മരണസംഖ്യ കുറവാണെങ്കിലും, ഗ്വിചോ പ്രവിശ്യയിലെ റോങ്ജിയാംഗ് കൗണ്ടിയിൽ നിന്നു മാത്രം ഇതുവരെ മാറ്റിപ്പാർപ്പിക്കപ്പെട്ടത് നാല്പതിനായിരത്തോളം പേരാണ്. തോരാമഴയിൽ നദികൾ കൂട്ടത്തോടെ കരകവിഞ്ഞതിനു പുറമെയാണ്, ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയുള്ള, ഗങ്സിത് നദിയിലെ ത്രീ ഗോർജസ് ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത്. ഊർജ്ജോത്പാദനത്തിന് ഒപ്പം പ്രളയപ്രതിരോധവും മുഖ്യലക്ഷ്യമായ ത്രീ ഗോർജസ് തന്നെ ചൈനയ്ക്കു മേൽ ജലഭീകരനായി അവതരിക്കുകയും ചെയ്തു!വിധേയത്വവും വിശ്വസ്തതയും സംശയിച്ച് പ്രസിഡന്റ് ഷിജിൻ പിംഗ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഏറ്റവും മുതിർന്ന ജനറൽമാരെപ്പോലും പിരിച്ചുവിടുകയോ തടങ്കലിലാക്കുകയോ ചെയ്തത് ഈയിടെയാണ്. പി.എൽ.എയുടെ റോക്കറ്റ് ഫോഴ്സ് മേധാവികളിൽ പലരെയും കാണ്മാനില്ല! സാമ്പത്തികത്തകർച്ച ചൈനയെ മരണക്കുരുക്കിലാക്കിയിരിക്കുന്നു.
പതിനായിരക്കണക്കിന് ചെറുപ്പക്കാർ തൊഴിൽരഹിതരായി സർക്കാരിനോടുള്ള പ്രതിഷേധം മനസിലടക്കി തെരുവിൽ അലയുന്നു. 'പാപകർമ്മങ്ങൾക്കുള്ള" പ്രകൃതിയുടെ ശിക്ഷ കണക്കെ തുടരുന്ന പേമാരിയിൽ പ്രവിശ്യകളോരോന്നും മുങ്ങുമ്പോൾ ഉത്തരമില്ലാത്ത ചോദ്യം ഒന്നുമാത്രം: ചൈനയ്ക്കു മേൽ വർഷിക്കപ്പെടുന്ന തോരാദുരിതങ്ങൾക്ക് അവസാനമെവിടെ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.