മങ്കരയിൽ കാണാതായ യുവാവിന്റെ മൃതദേഹം മലപ്പുറം തിരുന്നാവായ ഭാരതപുഴയിൽ കണ്ടെത്തി

പാലക്കാട് മങ്കരയിൽ കാണാതായ യുവാവിന്റെ മൃതദേഹം മലപ്പുറം തിരുന്നാവായ ഭാരതപുഴയിൽ കണ്ടെത്തി. പാലക്കാട്‌ മങ്കര താവളംകൊട്ടിലിൽ വീട്ടിൽ നാസറി(43)ന്റെ മൃതദേഹമാണ് തിരുന്നാവായ ബന്തർ കടവിന് സമീപത്ത് പുഴയിലെ പുൽകാട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.


തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം തിരൂർ ജില്ലാ ആശുപ്രതി മോർച്ചറിയിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ബുധനാഴ്ച്ച വെളുപ്പിനാണ് വീട്ടുകാരുമായി പിണങ്ങിയ നാസർ വീടുവിട്ടിറങ്ങിയത്. ഒമാനിൽ പ്രവാസിയായിരുന്ന നാസർ തിരിച്ചു വന്ന് ദുബായിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു.


ഇതിനിടെയാണ് വീടുവിട്ടിറങ്ങിയത്. ബന്ധുക്കളുടെ പരാതിയിൽ മങ്കര പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്ച രാവിലെ എട്ടു മണിക്കാണ് മൃതദേഹം കണ്ടെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !