തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ എം.ആർ. അജിതകുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡി.ജി.പി സർക്കാരിന് കൈമാറി, സംഭവത്തിൽ അജിത്കുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. അജ്ത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് അജിത് കുമാർ തൃശൂരിലെത്തിയത്. സിറ്റി പൊലീസ് കമ്മിഷണറും ദേവസ്വം ഭാരവാഹികളും തമ്മിൽ പ്രശ്നങ്ങളുണ്ടായത് മന്ത്രി കെ. രാജൻ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രശ്നങ്ങൾ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എ.ആർ. അജിത്കുമാർ ഫോൺ എടുത്തില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
തൃശൂർ പൂരത്തിനിടെ പൂരപ്രേമികളെ ലാത്തി വീശി ഓടിച്ചും പൂര നഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പ്രശ്നം സൃഷ്ടിച്ചിരുന്നു, ദേവസ്വം ജീവനക്കാരെ ഉൾപ്പെടെ ബലംപ്രയോഗിച്ച് നീക്കിയതും അതൃപ്തിക്ക് ഇടയാക്കി. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് നാലുമണിക്കൂർ വൈകി പകൽ വെളിച്ചത്തിലാണ് നടന്നത്. പൂരനഗരിയിലേക്ക് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ആംബുലൻസിൽ വന്നതും വിവാദത്തിനിടയാക്കി. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന് പിന്നിൽ പൂരം കലക്കലാണെന്ന് ആരോപണം ഉയർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.