പാലാ ;അന്തീനാട് ശ്രീ മഹാദേവക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയുടെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ രാമൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി കല്ലമ്പള്ളി ഇല്ലത്ത് ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിയും ചേർന്നു നിർവ്വഹിച്ചു.
തമിഴ്നാട്ടിൽ നിന്നും പ്രത്യേകം കരിങ്കല്ലിൽ കൊത്തി കൊണ്ടുവന്ന ശിലാ പാളികളാണ് പ്രദക്ഷിണ വഴി നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ക്ഷേത്രം പ്രസിഡന്റ് ശ്രീ കെ മനോജ് കീപ്പാറ, വൈസ് പ്രസിഡന്റ് പ്രവീൺ കുമാർ,കരയോഗം സെക്രട്ടറി മാധവൻ നായർ, ദേവസ്വം സെക്രട്ടറിമാരായ സുരേന്ദ്രൻ നായർ, വിനോദ് വടക്കേമഠം, ട്രഷറര്‍ സതീശൻ ബി, വനിതാ സമാജം പ്രസിഡന്റ് ബിജി മനോജ്, സെക്രട്ടറി ആരതി ശിവദാസ്, തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.