ജിസാൻ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് ഹൃദയാഘാതം മൂലം ജിസാനിൽ അന്തരിച്ചു.
ജിസാൻ ഷെഖീഖ് പിഎച്ച്സിയിൽ ജോലി ചെയ്തിരുന്ന കോട്ടയം, തോട്ടക്കാട് സ്വദേശി സന്ധ്യാസദനത്തിൽ അനുഷ്മ ആനന്ദ് സന്തോഷ് കുമാർ (42) ആണ് മരിച്ചത്. ദേഹാസ്വസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് ദർബ് ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില വഷളായി മരണം സംഭവിക്കുകയായിരുന്നു.17 വർഷമായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജിസാനിലെ ആരോഗ്യ കേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചിരുന്ന അനുഷ്മ ജോലി രാജി വെച്ച് നാട്ടിലേക്കുള്ള എക്സിറ്റ് രേഖകൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ബ്രഹ്മാനന്ദൻ, ഇഷാബായി എന്നിവരാണ് മാതാപിതാക്കൾ. ഭർത്താവ് സന്തോഷ് കുമാറും ഏക മകളും നാട്ടിലാണ്.ജിസാൻ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് ശംസു പൂക്കോട്ടൂരിന്റെയും, ദർബ് ഏരിയ കെഎംസിസി ഭാരവാഹികളുടെയും നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു. ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കും.17 വർഷത്തെ പ്രവാസത്തിന് വിട നൽകി നാട്ടിലേക്ക് മടങ്ങനിരിക്കവെ മലയാളി നഴ്സ് സൗദിയിൽ അന്തരിച്ചു
0
ബുധനാഴ്ച, ജൂൺ 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.