കവരത്തി;1975 ജൂൺ 25-നു അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്ത് 21 മാസക്കാലം നീണ്ടുനിന്ന ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയെ അനുസ്മരിക്കുന്ന 2025 ജൂൺ 25-നു ഭാരതീയ ജനതാ പാർട്ടി ഇന്ത്യയിൽ ഇന്ന് കരിദിനമായി ആചരിക്കുന്നു. പാർട്ടി കേന്ദ്ര നേത്യ നിർദ്ദേശാനുസരണം ലക്ഷദ്വീപിലുംപാർട്ടിനേതാക്കളും പ്രവർത്തകരും കരിദിനമായി ആചരിച്ചു,
ഇന്നേ ദിവസം ബി.പി സംസ്ഥാന കമ്മിറ്റി കവരത്തിയിൽ സംഘടിപ്പിച്ച സെമിനാറിൽ എല്ലാ ജില്ലയിൽ നിന്നും ഗൂഗിൾ മീറ്റ് വഴി നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തതായും നേതാക്കൾ അറിയിച്ചു. തദവസരത്തിൽ ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ ശ്രീ.കെ.എൻ കാസ്മിക്കായ യോഗം ഉത്ഘാടനം ചെയ്‌തു. തുടർന്ന് നാഷണൽ കൗൺസിൽ മെമ്പർമാരായ. എം.പി.സെയ്‌തുമുഹമ്മദ്കോയ (കവരത്തി)പി.സെയ്ദ് മുഹമ്മദ്‌കോയ( കിൽത്താൻ) ജനറൽ സക്രട്ടറി എം. ഷഹർബാൻ, വൈസ് പ്രസിഡണ്ടുമാരായ പി.ജാഫർഷാ ( കവരത്തി) മുതിർന്ന നേതാവ് അഡ്വ. കെ.പി.മുത്തുകോയഎന്നിവർ സംസാരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങൾകവർന്നെടുക്കപ്പെട്ടതും, മാധ്യമങ്ങളെ നിശബ്ദരാക്കിയതും, രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചതുമെല്ലം എല്ലാവരും എടുത്തു പറഞ്ഞു. ശ്രീ സി.അബ്ദുൽ ഹക്കീം കവരത്തി ജില്ലാ അധ്യക്ഷൻ നന്ദി രേഖപ്പെടുത്തി.അടിയന്തിരാവസ്ഥയുടെ കറുത്ത ദിനങ്ങൾ അനുസ്മരിച്ച് ബിജെപി ലക്ഷദ്വീപ് സംസ്ഥാനകമ്മിറ്റി..!
0
ബുധനാഴ്ച, ജൂൺ 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.