ഡെറാഡൂൺ ;ഉത്തരാഖണ്ഡിലെ കുമയോൺ സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ബോധരഹിതനായി.
പ്രസംഗത്തിനു ശേഷം ഉപരാഷ്ട്രപതി വേദിയിൽ നിന്ന് ഇറങ്ങിയപ്പോൾ, സദസിൽ ഇരുന്ന പാർലമെന്റിലെ തന്റെ മുൻ സഹപ്രവർത്തകൻ മഹേന്ദ്ര സിങ്ങ് പാലിന്റെ സമീപത്തേക്ക് എത്തുകയായിരുന്നു. പരസ്പരം കണ്ട ഇരുവരും വികാരാധീനരായി.ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ അഭിഭാഷകനായ മഹേന്ദ്ര സിങ് , 1989ൽ ജഗ്ദീപ് ധൻകർ എംപിയായിരിക്കെ രാജസ്ഥാനിൽനിന്നുള്ള എംപിയായിരുന്നു. കുറച്ചുനേരം പരസ്പരം സംസാരിച്ച ശേഷം, ധൻകർ മഹേന്ദ്ര സിങ് പാലിനെ കെട്ടിപിടിച്ച് തോളിലേക്കു ചാഞ്ഞു. ബോധരഹിതനായ ഉപരാഷ്ട്രപതിക്ക് മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകി.സുഖം പ്രാപിച്ച ധൻകർ ഉത്തരാഖണ്ഡ് രാജ്ഭവനിലേക്കു പോയി. ഇന്നു രാത്രി അദ്ദേഹം അവിടെ ചെലവഴിക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഉത്തരാഖണ്ഡിലെത്തിയത്.പൊതു പരിപാടിക്കിടയിൽ സുഹൃത്തിനെ കണ്ട് വികാരധീനനായി കെട്ടിപ്പിടിച്ചയുടൻ ബോധ രഹിതനായി ഉപരാഷ്ട്രപതി..!
0
ബുധനാഴ്ച, ജൂൺ 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.